Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ തീപിടുത്തം; 15 മണിക്കൂറിന് ശേഷവും പുക ഉയരുന്നു

ന്യൂദല്‍ഹി: ഭല്‍സ്വ മാലിന്യനിക്ഷേപ കേന്ദ്രത്തിലുണ്ടായ തീപിടുത്തം 15 മണിക്കൂറിന് ശേഷം നിയന്ത്രണ വിധേയമായില്ലെന്ന് റിപ്പോര്‍ട്ട്. പത്തിലേറെ ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഡല്‍ഹിയിലെ ലാന്‍ഡ്ഫില്‍ സൈറ്റിലാണ് വന്‍ തീപിടിത്തമുണ്ടായത്, വൈകുന്നേരം 5:47 ഓടെയാണ് അഗ്‌നിശമനസേനയ്ക്ക് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും തുടര്‍ന്ന് 10 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയെന്നും അധികൃതര്‍ പറയുന്നു.

പിന്നീട് മൂന്ന് ഫയര്‍ ടെന്‍ഡറുകള്‍ കൂടി സ്ഥലത്തെത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഭാല്‍സ്വ ലാന്‍ഡ്ഫില്‍ സൈറ്റില്‍ വീണ്ടും തീ പടരുന്നുവെന്നും അടുത്തുള്ള കോളനികളിലേക്ക് തീ വ്യാപിക്കുന്നെന്നും ആം ആദ്മി നേതാവ് ദുര്‍ഗേഷ് ട്വീറ്റ് ചെയ്തു. കനത്ത തീ പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശങ്ങളിലാകെ പുക വ്യാപിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

fire

അതേസമയം തീപിടിത്തമുണ്ടായതിനെ കുറിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയോട് (ഡി പി സി സി) ആവശ്യപ്പെട്ടു. അതേസമയം ചൊവ്വാഴ്ച തലസ്ഥാനത്ത് മൂന്ന് തീപിടിത്ത സംഭവങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാര്‍ലമെന്റ് സ്ട്രീറ്റിലെ ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ ചൊവ്വാഴ്ച തീപിടിത്തമുണ്ടായി. കെട്ടിടത്തിലെ ഒരു മുറിയിലെ എയര്‍ കണ്ടീഷണറില്‍ നിന്നാണ് തീ പടര്‍ന്നത്.

ലജ്പത് നഗറിലെ അമര്‍ കോളനിയിലെ പ്രധാന മാര്‍ക്കറ്റിലെ ഒരു കടയിലുണ്ടായ തീപിടിത്തം മറ്റ് സ്റ്റോറുകളിലേക്കും വ്യാപിച്ചു. താഴത്തെ നിലയിലെ ഒരു കടയില്‍ നിന്ന് ആരംഭിച്ച തീ മറ്റ് സ്റ്റോറുകളിലേക്കും റസ്റ്റോറന്റിലേക്കും പടരുകയും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വസതിയിലേക്കും ഓഫീസിലേക്കും തീ പടര്‍ന്നതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.

ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ഡല്‍ഹിയിലെ വികാസ് മാര്‍ഗ് മേഖലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഒരു ഡി ടി സി ബസിനും തീപിടിച്ചിരുന്നു. അതേസമയം തീ പിടുത്തത്തില്‍ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ഭല്‍സ്വ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം മൂന്ന് പൗരസമിതികളും ഭരിക്കുന്ന ബി ജെ പിയെ 'പൂര്‍ത്തിയാക്കും' എന്ന് ആം ആദ്മി നേതാവ് ദുര്‍ഗേഷ് പഥക് പറഞ്ഞു. ഈ വര്‍ഷം, കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂര്‍ ലാന്‍ഡ്ഫില്‍ സൈറ്റില്‍ മൂന്ന് തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
    ജഡ്ജിയെ സ്വാധീനിക്കുന്ന അനൂപിന്റെ ശബ്ദദരേഖ പുറത്ത് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+