തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം; 3 വയസുകാരൻ ഉൾപ്പെടെ 7 പേർ മരിച്ചു
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴു പേര്‍ മരിച്ചു. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. 3 വയസുകാരനും രണ്ട് സ്ത്രീകളും ഉൾപ്പെടെയാണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റു ആറ് രോഗികള്‍ ലിഫ്റ്റിൽ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

ആശുപത്രിയുടെ ഗ്രൗണ്ട് ഏരിയയിലുള്ള റിസപ്ഷൻ ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഫളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെ മറ്റ് ഭാഗങ്ങളിലേക്ക് തീ ആളിപടരുകയായിരുന്നു. ആശുപത്രിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
50 ഓളം ആംബുലൻസുകൾ ഇവിടെ എത്തിച്ചിട്ടുണ്ട്. 30 ഓളം രോഗികളെ സമീപത്തുള്ള ഡിണ്ടിഗൽ സർക്കാർ ആശുപത്രിയിലേകക് മാറ്റി. ഏകദേശം ഒരുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷശശനസേന തീ അണച്ചത്.












Click it and Unblock the Notifications