Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിലെ കെമിക്കല്‍ വെയര്‍ഹൗസില്‍ വന്‍ തീപ്പിടുത്തം.... ആളപായമില്ല, നിയന്ത്രണവിധേയം!!

ചെന്നൈ: മാധവറാം മേഖലയിലെ ഇന്ധന വെയര്‍ഹൗസില്‍ വന്‍ തീപ്പിടുത്തം. ചെന്നൈയില്‍ വളരെ പ്രശസ്തമായ വെയര്‍ഹൗസാണിത്. ആശുപത്രിയിലേക്ക് ആവശ്യമുള്ള കെമിക്കല്‍ ഉല്‍പ്പന്നങ്ങളാണ് ഇവിടെ സൂക്ഷിക്കാറുള്ളത്. അതേസമയം കെട്ടിടത്തില്‍ വിഷവാതകത്തിന്റെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

1

500ലധികം അഗ്നിശമന സേനാ പ്രവര്‍ത്തകരും 30 ഫയര്‍ എഞ്ചിനും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതേസമയം തീ നിയന്ത്രണ വിധേയമാണെന്ന് മുതിര്‍ന്ന അഗ്നിശമന സേനാ പ്രവര്‍ത്തകന്‍ ശൈലേന്ദ്ര ബാബു പറഞ്ഞു. പൂര്‍ണമായും തീ അണയ്ക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്നാണ് നിഗമനം.

അതേസമയം സംഭവസ്ഥലത്ത് നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വെയര്‍ഹൗസില്‍ എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല. കെമിക്കലുകളില്‍ നിന്നാണ് തീ ആളി പടര്‍ന്നതെന്നാണ് സൂചന. വെയര്‍ഹൗസിന് ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും തീ പടര്‍ന്ന് പിടിക്കുന്നുണ്ട്.

ആദ്യ ഘട്ടത്തില്‍ വെള്ളം ഉപയോഗിച്ചായിരുന്നു അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കെമിക്കല്‍ കലര്‍ന്നതിനാല്‍ ഈ നീക്കം പരാജയപ്പെട്ടു. പകരം തീ അണയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുകയായിരുന്നു. അതേസമയം തീ ആളിപടര്‍ന്നത് കൊണ്ട് ആളുകള്‍ ഭയത്തിലാണ്. പലര്‍ക്കും കണ്ണിന് പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+