താരസംഘടനയുടെ ഓഫീസില്‍ വമ്പന്‍ തീപിടിത്തം; സുപ്രധാന രേഖകള്‍ കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തെന്നിന്ത്യന്‍ താരസംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസില്‍ വന്‍ തീപിടിത്തം. ടി നഗറിലെ ഗംഗൈ കാരെയ് പുരത്തെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ച നാല് മണിയോടെയാണ് സംഭവം. പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുത ചോര്‍ച്ചയാണ് തീപിടിത്തതിന് കാരണമെന്നാണ് കരുതുന്നത്. പ്രധാനപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് മണിക്കൂറോളം നീണ്ട പ്രേയത്‌നത്തിന് ഒടുവിലാണ് തീ അണച്ചത്.

നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കത്തി നശിച്ചെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്തിമ അന്വേഷണത്തിന് ശേഷം കൃത്യമായ റിപ്പോര്‍ട്ട് പുറത്തുവരും. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.












Click it and Unblock the Notifications