ചെന്നൈയിൽ വൻ തീപിടുത്തം: 176 വാഹനങ്ങൾ കത്തി നശിച്ചു, തീപിടച്ചത് സ്വകാര്യ ക്യാബിൽ നിന്ന്!!
ചെന്നൈ: ചെന്നൈയിൽ തീപിടുത്തത്തിൽ 150 കാറുകൾ കത്തി നശിച്ചു. ചെന്നൈയിലെ പ്രാന്തപ്രദേശത്തുള്ള പാർക്കിംഗ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. പോരൂരിലെ രാമചന്ദ്ര മെഡിക്കൽ കോളേജിന് എതിർവശത്താണ് തീപിടുത്തമുണ്ടായത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്വകാര്യ ക്യാബിൽ നിന്ന് തീപടരുകയായിരുന്നു.

മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ എൻജിനുകൾ തീയണച്ചത്. ആറ് ഫയർ എൻജിനുകളും 40 അഗ്നിശമന സേനാംഗങ്ങളുമാണ് രക്ഷാ പ്രവർത്തനത്തിനെത്തിയത്. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ എയറോ ഇന്ത്യ ഷോക്കിടെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ 300 ഓളം കാറുകൾ കത്തി നശിച്ചിരുന്നു.












Click it and Unblock the Notifications