ഹൈദരാബാദില്‍ ചാര്‍മിനാറിനു സമീപം വന്‍ തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ 17 പേര് മരിച്ചു
ഹൈദരാബാദ്: രാജ്യത്തെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചാര്‍മിനാറിനടുത്തുണ്ടായ തീപിടിത്തത്തില്‍ വന്‍ ദുരന്തം. കുട്ടികള്‍ ഉള്‍പ്പെടെ 17 പേര് മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസില്‍ ഇന്നു രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ നിരവധി പേരെ സമീപമുള്ള ആശുപത്രികളിലേക്കു മാറ്റി. മരിച്ചവരില്‍ എട്ടു കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ജുവലറി ഷോപ്പുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം ദുരന്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ അനുമാനം. ജനസാന്ദ്രതയേറിയ തെരുവിലാണ് തീപിടിത്തം ഉണ്ടായത്.

ജുവലറി ഷോപ്പുകളാണ് ഈ മേഖലയില്‍ മുഴുവന്‍. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് വന്‍ തീപിടിത്തമുണ്ടായത് തെലങ്കാന ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജുവലറി ഷോപ്പാണ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. മുകളിലെ മൂന്ന് നിലകളില്‍ ആളുകളെ താമസിപ്പിച്ചിരുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് മുകളിലേക്ക് തീ പടര്‍ന്നത്. തുടര്‍ന്ന് മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നതിനു പിന്നാലെ എയര്‍ കണ്ടീഷണറിന്റെ കംപ്രസറുകള്‍ പൊട്ടിത്തെറിച്ചതും മരണസംഖ്യ വര്‍ധിപ്പിച്ചു. ഉറക്കത്തിലായിരുന്നതിനാല്‍ പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. പലരും പുക ശ്വസിച്ചാണ് മരിച്ചത്. പ്രദേശവാസികളാണ് കെട്ടിടത്തിനുള്ളില്‍ നിന്ന് പലരെയും രക്ഷിച്ചത്. അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
തീപിടിത്തത്തില്‍ 17 പേരോളം മരിച്ചതായി ഒസ്മാനിയ ജനറല്‍ ആശുപത്രി (ഒജിഎച്ച്) റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) വിജയ് കുമാര്‍ യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 11 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിലേക്കു വഴിയില്ലാതിരുന്നതു കാരണം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ക്ക് എത്തിച്ചേരാനും തീ അണയ്ക്കാനും പാടുപെട്ടു. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയപ്പോഴേക്കും തീ കെട്ടിടത്തെ വിഴുങ്ങിയിരുന്നു.
സംഭവത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരുക്കേറ്റവര്‍ക്കു മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍േദശം നല്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ നഗരത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈ സംഭവം. പ്രധാനമന്ത്രിയുടെ ഓഫീസ് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications