സൗത്ത് മുംബൈയിലെ ഡ്രീംലാന്റ് തിയേറ്ററിന് സമീപത്തുള്ള കെട്ടിടത്തില്‍ തീപ്പിടുത്തം
മുംബൈ: സൗത്ത് മുംബൈയിലെ ഗിര്‍ഗൗമില്‍ ഡ്രീംലാന്റിന് സമീപത്തുള്ള നാല് നില കെട്ടിടത്തില്‍ തീപ്പിടുത്തം. ഞായറാഴ്ച രാത്രി 8.15നാണ് തീപ്പിടുത്തമുണ്ടായത്.
നാല് നിലകളുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഒന്നാം നിലയിലുണ്ടായ ഷോട്ട്‌സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്ന് കരുതുന്നു. നാല് നിലകളിലേക്കും അതിവേഗത്തില്‍ തീ പടര്‍ന്ന് പിടിയ്ക്കുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്നവരെ അതിവേഗത്തില്‍ ഒഴിപ്പിക്കാന്‍ സാധിച്ചത് മൂലം വന്‍ദുരന്തം ഒഴിവായി.

12 ഫയര്‍ എഞ്ചിനുകളും 6 വാട്ടര്‍ ടാങ്കുകളും ഉപയോഗിച്ചാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. തിങ്കളാഴ്ച രാവിലെയും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ സൗത്ത് മുംബൈയിലെ പിഡി മെലോ റോഡിലെ മറ്റൊരു കെട്ടിടത്തിലും തീപ്പിടുത്തമുണ്ടായി.












Click it and Unblock the Notifications