ഇംഫാലില്‍ മണ്ണിടിഞ്ഞ് വീണ് 7 മരണം. 55 പേരെ കാണാനില്ല; അപകടത്തില്‍പ്പെട്ടത് സൈനികരും തൊഴിലാളികളും
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ മണ്ണിടിഞ്ഞ് വീണ് 7 മരണം. 55 പേരെ കാണാതായി. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സൈനികര്‍ തങ്ങിയ ടുപുള്‍ യാര്‍ഡ് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ക്യാമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്. അപകടത്തില്‍പ്പെട്ടത് സൈനികരും തൊഴിലാളികളും ആണ് എന്നാണ് വിവരം.
Recommended Video
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവിടെ റെയില്‍ പാത നിര്‍മാണത്തിന് സഹായിക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡിക്കല്‍ യൂണിറ്റിലെത്തിച്ച് ചികില്‍സ നല്‍കുകയാണ്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഹെലികോപ്ടര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
അതേസമയം മണ്ണിടിച്ചിലിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇന്ന് അവരെ നമ്മുടെ പ്രാര്‍ത്ഥനയില്‍ നിലനിര്‍ത്താം. സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ആംബുലന്‍സുകളും അയച്ചിട്ടുണ്ട്,' അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍
വ്യാഴാഴ്ച രാവിലെ കണ്ടെടുത്ത മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരന്ത ബാധിത സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
മണ്ണിടിഞ്ഞ് വീണ് തമെങ്ലോങ്, നോനി ജില്ലകളിലൂടെ ഒഴുകുന്ന ഇജായ് നദിക്ക് തടസ്സം സൃഷ്ടിച്ച് അണക്കെട്ട് പോലെയുള്ള സാഹചര്യം സൃഷ്ടിച്ചതിനാല്‍ അത് തകര്‍ന്നാല്‍ നോനി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നാശം വിതയ്ക്കുമെന്ന് നോനി ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
യാത്രക്കാര്‍ ഇംഫാല്‍-ജിരി ഹൈവേ ഒഴിവാക്കണം എന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെയും അസം റൈഫിള്‍സിന്റെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് പുതിയ മണ്ണിടിച്ചിലുകളും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ ഡി ആര്‍ എഫ്), സംസ്ഥാന ദുരന്ത പ്രതികരണ സേനയും (എസ് ഡി ആര്‍ എഫ്) സംസ്ഥാന സര്‍ക്കാരും റെയില്‍വേയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുട്ടികള്‍ നദിയുടെ അരികില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ മഴയുടെ സാഹചര്യം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്നും സഹകരിക്കണം എന്നും അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications