ജയലളിതയുടെ രോഗമുക്തിക്കായി നടത്തിയ പാല്‍ക്കുട ഘോഷയാത്രയില്‍ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിക്കായി നടത്തിയ പാല്‍ക്കുട ഘോഷയാത്രയില്‍ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു. 15 പേര്‍ക്ക് പരിക്ക് പറ്റി. നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിക്കായി നടത്തിയ പാല്‍ക്കുട ഘോഷയാത്രയില്‍ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു. 15 പേര്‍ക്ക് പരിക്ക് പറ്റി. നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കമല സമ്മന്തം (67) ആണ് മരിച്ചത്. വൈകീട്ട് 3.30ന് പച്ചയമ്മന്‍ ക്ഷേത്രത്തിലേക്ക് പാല്‍ക്കുടമെടുക്കാന്‍ നിരവധി സ്ത്രീകള്‍ ഒന്നിച്ച് എത്തിയത്തോടെയാണ് തിരക്ക് വര്‍ധിച്ചത്. പരിക്ക് പറ്റിയവരെ തിരുവണ്ണാമലൈ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് കമല മരിച്ചത്.

അരുള്‍മിഗു പച്ചയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ശ്രീ അരുണാചലേശ്വര്‍ ക്ഷേത്രത്തിലേക്കാണ് ഘോഷയാത്ര നടത്തിയത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന 10,000 ത്തിലധികം എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
ക്ഷേത്രത്തില്‍ പാലഭിഷേകം നടത്തിയതിന് ശേഷം പ്രത്യേക ദീപാരാധനയും തുടര്‍ന്ന് അന്നദാനവും നടത്തി. ജയലളിതയുടെ രോഗമുക്തിയ്ക്കും ദീര്‍ഘായുസ്സിനും വേണ്ടി ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തിയത്.
-
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം'












Click it and Unblock the Notifications