കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയില്‍ നാടകീയ നീക്കങ്ങള്‍; ഉപാധ്യക്ഷന് നേരെ കയ്യേറ്റ ശ്രമം; പ്രതിപക്ഷം നടുത്തളത്തിലറങ്ങി

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ വന്‍ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. ഉപാധ്യക്ഷന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പിന്നാലെ കൂടുതല്‍ മാഷലുമാരെ വിളിപ്പിക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാല്‍ അധ്യക്ഷന്‍ ഇരിപ്പിടത്തിന് മുന്നില്‍ എത്തി. റൂള്‍ ബുക്കുമായാണ് എത്തിയത്.പ്രതിപക്ഷം സഭയില്‍ കടലാസ് കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ രാജ്യസഭ് 10 മിനിറ്റ് നേരത്തേക്ക് നിര്‍ത്തി വെക്കുകയായിരുന്നു.

rajyasabha

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ശക്തമായ കര്‍ഷക പ്രക്ഷാഭത്തിലേക്ക് നയിച്ച മൂന്ന് കാര്‍ഷിക ബില്ലുകളും മുമ്പ് സെലക്ട് കമ്മിക്ക് വിടണണെന്ന് എന്‍ഡിഎ സഖ്യകക്ഷി കൂടിയായ അകാലി ദള്‍ ആവശ്യപ്പെട്ടു.

പഞ്ചാബിലെ കര്‍ഷകര്‍ ശക്തരല്ലെന്ന് വിചാരിക്കരുതെന്നും ശിരോമണി അകാലി ദള്‍ പറഞ്ഞു. കര്‍ഷകരുടെ ഈ മരണ വാറണ്ടില്‍ ഞങ്ങള്‍ ഒപ്പിടില്ലെന്നായിരുന്നു പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ പരര്‍താപ് സിംഗ് ബജുവ ബില്ലില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും കര്‍ഷകരെ നാശത്തിലേക്ക് തള്ളിവിടുമെന്നും എംപി കെസി വേണുഗോപാല്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ ബില്ലിനെ പിന്തുണച്ചിരുന്ന ശിരോമണി അകാലി ദള്‍ കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലോക്‌സഭയിലെ പാര്‍ട്ടിയുടെ ഏക എംപിയായിരുന്ന ഹര്‍സിമ്രത്ത് കൗര്‍ രാജി വെക്കുകയുമുണ്ടായി. ബില്ലിനെ സംബന്ധിച്ചുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നത് വരെ ബില്ല് നിര്‍ത്തിവെക്കണമെന്നായിരുന്നു അകാലി ദളിന്റെ ആവശ്യം. എന്നാല്‍ ബിജെപി ലോക്‌സഭയില്‍ ബില്ല് കൊണ്ട് വന്നതോടെ ബിജെപി അതിനെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.

അകാലി ദള്‍ കര്‍ഷകരുടെ പാര്‍ട്ടിയാണെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷനായ സുഖ്ബീര്‍ ബാദലിന്റെ വാദം. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത അവരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരിന്റെ ഭാഗമാവാന്‍ കഴിയില്ലെന്നും ബില്ലിനെ നല്‍കിയ പിന്തുണ പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സുഖ്ബീര്‍ ബാദല്‍ വ്യക്തമാക്കി.

അതേസമയം അകാലിദള്‍ എന്‍ഡിഎയില്‍ തുടരുമോയെന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തവന്നിട്ടില്ല. പാര്‍ട്ടി സ്ഥാപക കാലം മുതല്‍ എന്‍ഡിഎയുടെ ഭാഗമായിട്ടുള്ള അകാലി ദള്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന നിലപാടില്‍ ആയിരുന്നു.

പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായി ശോഭ സുരേന്ദ്രന്‍..! ഒഴിവാക്കിയോ? ബിജെപി നേതൃത്വം പറയുന്നത് ഇങ്ങനെപൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായി ശോഭ സുരേന്ദ്രന്‍..! ഒഴിവാക്കിയോ? ബിജെപി നേതൃത്വം പറയുന്നത് ഇങ്ങനെ

കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് ബിജെപി; കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ്കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് ബിജെപി; കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ്

English summary
Massive protest in Rajya Sabha against Agriculture Bill; Attempt to attack Vice President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X