സിസ്റ്റം തകരാറിലായി; മുംബൈ വിമാനത്താവളത്തില്‍ വമ്പന്‍ ക്യൂ, വലഞ്ഞ് യാത്രക്കാര്‍
മുംബൈ: മുംബൈയിലെ ടി 2 വിമാനത്താവളത്തില്‍ വമ്പന്‍ ക്യൂ. വിമാനത്താവളത്തിലെ സിസ്റ്റം തകരാറിലായതിനെ തുടര്‍ന്നാണ് ക്യൂ. ലഗേജ് ഡ്രോപ്പിനായി യാത്രക്കാര്‍ ഒരു മണിക്കൂറോളം കാത്തിരിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. എല്ലാ കൗണ്ടറുകളിലും വന്‍ ക്യൂ ഉണ്ടെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡി ഐ ജി ശ്രീകാന്ത് കിഷോര്‍ പറഞ്ഞു. വിമാനത്താവളത്തിലെ പ്രശ്‌നം വിമാനങ്ങളുടെ ടേക്കോഫിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഞങ്ങളുടെ ടീം അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിന് ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഞങ്ങളുടെ ടീം അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിന് ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഞങ്ങളുടെ ടീമുകള്‍ ഗ്രൗണ്ടില്‍ ഉണ്ട്, എല്ലാ യാത്രക്കാര്‍ക്കും സൗകര്യമൊരുക്കുന്നതിനായി മാനുവല്‍ പ്രോസസ്സിംഗ് ആരംഭിച്ചിട്ടുണ്ട്. അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ വ്യക്തമാക്കി.


Click it and Unblock the Notifications