കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം ആരുടെ സൃഷ്ടി?

ദില്ലി: 2019 ലോക്സഭ തെരഞ്ഞെടുപ്പിനിടെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു 'ചൗക്കിദാര്‍ ചോര്‍ ഹേ'-കാവല്‍ക്കാരന്‍ കള്ളനാണ്- എന്ന മുദ്രാവാക്യം. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരെ ഉയര്‍ന്ന് വന്ന അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ചൗക്കിദാര്‍ ചോര്‍ ഹേ എന്ന പ്രയോഗം രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്.

<strong>രാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെ</strong>രാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെ

ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഏറ്റെടുക്കുകയും ചെയ്തു. പ്രയോഗത്തില്‍ ഇപ്പോള്‍ രാഹുലിന് കുരുക്ക് വീണെങ്കിലും താന്‍ അല്ല ആ പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. അത് ആരെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ വെളിപ്പെടുത്തി.

 പിറവി ഇങ്ങനെ

പിറവി ഇങ്ങനെ

ചൗക്കിദാര്‍ ചോര്‍ ഹേ, ഇതുപോലെ ഹിറ്റായ മറ്റൊരു വാചകം ഇല്ലെന്ന് വേണമെങ്കില്‍ പറയാം. റാഫേല്‍ ഇടപാടിലെ അഴിമതിയാണ് ഇങ്ങനെയൊരു വാചകത്തിന്‍റെ പിറവിക്ക് കാരണം. വാചകം ഹിറ്റായതോടെ കോണ്‍ഗ്രസ് അത് രാഷ്ട്രീയ ആയുധമാക്കി.

 കുരുക്കായി

കുരുക്കായി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ പോലും ഈ വാചകം വ്യാപകമായി ഉപയോഗിക്കാനും തുടങ്ങി.പ്രതിപക്ഷ നേതാക്കളും കൂടി പ്രയോഗം ഏറ്റെടുത്തു. എന്നാല്‍ വൈകാതെ തന്നെ ആ പ്രയോഗം രാഹുലിന് കുരുക്കായി.

 സുപ്രീം കോടതി

സുപ്രീം കോടതി

റഫാല്‍ കേസ് പരിഗണിക്കവേ കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്തായ രേഖകള്‍ കൂടി തെളിവായി പരിഗണിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന തന്‍റെ വാദം കോടതി കൂടി അംഗീകരിച്ചെന്നായിരുന്നു രാഹുലിന്‍റെ മറുപടി.

 ഖേദം പ്രകടിപ്പിച്ചു

ഖേദം പ്രകടിപ്പിച്ചു

എന്നാല്‍ സുപ്രീം കോടതി പറയാത്ത കാര്യം കോടതിയുടെ പേരില്‍ രാഹുല്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ബിജെപി കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ രാഹുലിന് പരസ്യമായി തന്നെ കോടതിയില്‍ ഖേദം പ്രകടിപ്പിക്കേണ്ടതായും വന്നു.

 എങ്ങനെ വന്നു

എങ്ങനെ വന്നു

എന്നാല്‍ ഹിറ്റ് പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ പിന്നാലെ ആ പ്രയോഗത്തിന് പിന്നില്‍ താന്‍ അല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍ ഗാന്ധി. രാജ്യം മുഴുവന്‍ ഏറ്റെടുത്ത പ്രയോഗം എങ്ങനെ വന്നെന്നും രാഹുല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

 പ്രസംഗിക്കവേ

പ്രസംഗിക്കവേ

ഛത്തീസ്ഗഡല്‍ പ്രസംഗിക്കവേയാണ് സംഭവം. ചൗക്കീദര്‍ കര്‍ഷകരെ തുണച്ചില്ല,ചൗക്കീദാര്‍ നിങ്ങള്‍ക്ക് 15 ലക്ഷം അക്കൗണ്ടിലേക്ക് തന്നില്ല, ചൗക്കിദാര്‍ നിങ്ങള്‍ വാഗ്ദാനം ചെയ്ത തൊഴില്‍ തന്നില്ല, എന്നെല്ലാം താന്‍ പ്രസംഗിച്ചു.

 ഉറക്കെ പറയാന്‍

ഉറക്കെ പറയാന്‍

എന്നാല്‍ ഞാന്‍ എപ്പോള്‍ ചൗക്കിദാര്‍ എന്ന് പറഞ്ഞോ അപ്പോഴെല്ലാം അവിടെ ചുറ്റും കൂടിയിരുന്നവര്‍ ചോര്‍ ഹേ എന്ന് പറയുന്നുണ്ടായിരുന്നു. ഇതോടെ താന്‍ പ്രസംഗം നിര്‍ത്തി അവരോട് അത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു.

 മുഴുവന്‍ ജനങ്ങളും

മുഴുവന്‍ ജനങ്ങളും

ഇതോടെ ജനം ഒന്നടങ്കം 'ചൗക്കിദാര്‍ ചോര്‍ ഹേ ' എന്ന് പറയുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചണ്ഡീഗഡില്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മനസില്‍ ഉരുത്തിരിഞ്ഞതാണ് ഈ പ്രയോഗമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 മേം ഭി ചൗക്കിദാര്‍

മേം ഭി ചൗക്കിദാര്‍

അതേസമയം രാഹുലിന്‍റെ പ്രയോഗത്തെ ചെറുക്കാന്‍ ബിജെപിയും പുതിയ കാമ്പെയ്ന്‍ തുടങ്ങിയിരുന്നു. മേം ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരനാണ്) എന്ന കാമ്പെയ്നാണ് ബിജെപി തുടങ്ങി വെച്ചത്. നിങ്ങളുടെ കാവല്‍ക്കാരന്‍ രാഷ്ട്രത്തെ സേവിക്കാന്‍ തയ്യാറാണെന്ന തലകെട്ടോടെ വീഡിയോയും ബിജെപി പുറത്തിറക്കിയിരുന്നു.

 സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

ബിജെപിയുടെ പല പ്രമുഖ നേതാക്കളും ഈ പ്രയോഗം ഏറ്റെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് കൂടി ചേര്‍ത്തിരുന്നു.

<strong>'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി,കുറിപ്പ്</strong>'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി,കുറിപ്പ്

<strong>ബിജെപി വോട്ട് ബാങ്ക് പിളര്‍ത്തി പ്രിയങ്കയുടെ തന്ത്രം, ഇന്ന് അഗ്നി പരീക്ഷ, 14 സീറ്റ്,</strong>ബിജെപി വോട്ട് ബാങ്ക് പിളര്‍ത്തി പ്രിയങ്കയുടെ തന്ത്രം, ഇന്ന് അഗ്നി പരീക്ഷ, 14 സീറ്റ്,

English summary
master brain behind chowkidar chor he explains rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X