മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും
ദില്ലി: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപയുടെ മിനിമം വേതനം ഉറപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചാ വിഷയമായികഴിഞ്ഞു. 12000 രൂപയില്‍ താഴെ വരുമാനമുള്ളവരെയായിരിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
ഇവര്‍ക്ക് മാസം 12000 രൂപ വേതനം ഉറപ്പാക്കും. നിലവില്‍ പ്രതിമാസ വേതനം 7000 രൂപയാണെങ്കില്‍ ബാങ്ക് അങ്കൗണ്ടിലേക്ക് നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുക. ലോകത്തിലെ തന്നെ മികച്ച രണ്ട് സാമ്പത്തിക വിദഗ്ധരാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രഖ്യാപനത്തിന് പിന്നിലെന്നതാണ് ശ്രദ്ധേയം.

ബിജെപിയെ പരാജയപ്പെടുത്താന്‍
പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരാത്തിലെത്താനുള്ള തുറപ്പു ചീട്ടായിട്ടാണ് മിനിമം വേതനം പ്രഖ്യാപനത്തെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. 25 കോടി ജനങ്ങളിലേക്ക് എത്തുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ധ നിര്‍മാര്‍ജ്ജന പദ്ധതിയാകും.

അധികാരത്തില്‍ എത്തിയാല്‍
തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കുന്ന പദ്ധതി ദാരിദ്രത്തിനെതിരായ അവസാന യുദ്ധമായിരിക്കുമെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

നൊബേല്‍ ജേതാവ്
2015 ലെ നൊബേല്‍ സമ്മാന ജേതാവായ ബ്രിട്ടീഷുകാരന് ആംഗസ് ഡെറ്റണും ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന് തോമസ് പിക്കറ്റിയുമാണ് മിനിമം വേതനം പദ്ധതിക്കുപിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍. ഈ രണ്ട് സാമ്പത്തിക വിദഗ്ധരുടേയും നയങ്ങള്‍ രാഹുലിനെ സ്വാധീനിക്കുകയായിരുന്നു.

സഹായം തേടി
ആംഗസ് ഡെറ്റണിന്റെയും തോമസ് പിക്കറ്റിയുടെയും പുസ്തകങ്ങള്‍ പഠിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇവരുടെ സഹായം തേടുകയായിരുന്നെന്നാണ് ഹൈക്കമാന്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മോഡേണ്‍ മാര്‍ക്സ്
മോഡേണ്‍ മാര്‍ക്സ് എന്ന് അറിയപ്പെടുന്ന പിക്കറ്റിയുടെ ഈ പുസ്തകം രാഹുലിനെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. സാമ്പത്തിക അസമത്വം, ദാരിദ്രം, ആരോഗ്യം എന്നീ വിഷയങ്ങള്‍ ഇന്ത്യന്‍ സാഹചര്യവുമായി കോര്‍ത്തിണക്കി ഡെറ്റണ്‍ രചിച്ച പുസ്തകവും ഏറെ പ്രശസ്തമാണ്.

സോണിയയുടെ ടീമില്‍
നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്‍, ജീന്‍ ഡ്രെഡ് എന്നിവരുമായി സഹകരിച്ചും ഡെറ്റണ്‍ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയില്‍ അംഗമായിരുന്ന വ്യക്തിയാണ് ജീന്‍ ഡ്രെഡ് .

മന്മോഹന് സിങും
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും മിനിമം വേതനമെന്ന ആശയത്തിന് പിന്നില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിച്ചും ചിലവ് ചുരുക്കിയും പദ്ധതിക്കാവശ്യമായ പണം കണ്ടെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

രഘുറാം രാജന്
ഇന്ത്യന്‍ വംശജനായ യുഎസ് സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയും പദ്ധതിക്ക് സാമ്പത്തികോപദേശം നല്കുന്നു. പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് മുമ്പ് രഘുറാം രാജന് ഉള്‍പ്പടേയുള്ള സാമ്പത്തിക വിദഗ്ധരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു.

ജനുവരിയിയില്‍
മിനിമം വേതനം ഉറപ്പാക്കുമെന്ന പദ്ധതി നടപ്പാക്കുമെന്ന് ജനുവരിയിലായിരുന്നു രാഹുല്‍ ഗാന്ധി ആദ്യമായി പ്രഖ്യാപിച്ചത്. പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെ ജനകീയ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയായി ഇതും മാറും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications