കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപയുടെ മിനിമം വേതനം ഉറപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചാ വിഷയമായികഴിഞ്ഞു. 12000 രൂപയില്‍ താഴെ വരുമാനമുള്ളവരെയായിരിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

<strong>ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി; പ്രതി മുഹമ്മദ് റോഷന്‍ കസ്റ്റഡിയില്‍</strong>ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി; പ്രതി മുഹമ്മദ് റോഷന്‍ കസ്റ്റഡിയില്‍

ഇവര്‍ക്ക് മാസം 12000 രൂപ വേതനം ഉറപ്പാക്കും. നിലവില്‍ പ്രതിമാസ വേതനം 7000 രൂപയാണെങ്കില്‍ ബാങ്ക് അങ്കൗണ്ടിലേക്ക് നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുക. ലോകത്തിലെ തന്നെ മികച്ച രണ്ട് സാമ്പത്തിക വിദഗ്ധരാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രഖ്യാപനത്തിന് പിന്നിലെന്നതാണ് ശ്രദ്ധേയം.

ബിജെപിയെ പരാജയപ്പെടുത്താന്‍

ബിജെപിയെ പരാജയപ്പെടുത്താന്‍

പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരാത്തിലെത്താനുള്ള തുറപ്പു ചീട്ടായിട്ടാണ് മിനിമം വേതനം പ്രഖ്യാപനത്തെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. 25 കോടി ജനങ്ങളിലേക്ക് എത്തുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ധ നിര്‍മാര്‍ജ്ജന പദ്ധതിയാകും.

അധികാരത്തില്‍ എത്തിയാല്‍

അധികാരത്തില്‍ എത്തിയാല്‍

തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേത‍ൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കുന്ന പദ്ധതി ദാരിദ്രത്തിനെതിരായ അവസാന യുദ്ധമായിരിക്കുമെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

നൊബേല്‍ ജേതാവ്

നൊബേല്‍ ജേതാവ്

2015 ലെ നൊബേല്‍ സമ്മാന ജേതാവായ ബ്രിട്ടീഷുകാരന്‍ ആംഗസ് ഡെറ്റണും ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന്‍ തോമസ് പിക്കറ്റിയുമാണ് മിനിമം വേതനം പദ്ധതിക്കുപിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍. ഈ രണ്ട് സാമ്പത്തിക വിദഗ്ധരുടേയും നയങ്ങള്‍ രാഹുലിനെ സ്വാധീനിക്കുകയായിരുന്നു.

സഹായം തേടി

സഹായം തേടി

ആംഗസ് ഡെറ്റണിന്‍റെയും തോമസ് പിക്കറ്റിയുടെയും പുസ്തകങ്ങള്‍ പഠിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇവരുടെ സഹായം തേടുകയായിരുന്നെന്നാണ് ഹൈക്കമാന്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മോഡേണ്‍ മാര്‍ക്സ്

മോഡേണ്‍ മാര്‍ക്സ്

മോഡേണ്‍ മാര്‍ക്സ് എന്ന് അറിയപ്പെടുന്ന പിക്കറ്റിയുടെ ഈ പുസ്തകം രാഹുലിനെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. സാമ്പത്തിക അസമത്വം, ദാരിദ്രം, ആരോഗ്യം എന്നീ വിഷയങ്ങള്‍ ഇന്ത്യന്‍ സാഹചര്യവുമായി കോര്‍ത്തിണക്കി ഡെറ്റണ്‍ രചിച്ച പുസ്തകവും ഏറെ പ്രശസ്തമാണ്.

സോണിയയുടെ ടീമില്‍

സോണിയയുടെ ടീമില്‍

നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്‍, ജീന്‍ ഡ്രെഡ് എന്നിവരുമായി സഹകരിച്ചും ഡെറ്റണ്‍ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയില്‍ അംഗമായിരുന്ന വ്യക്തിയാണ് ജീന്‍ ഡ്രെഡ് .

മന്‍മോഹന്‍ സിങും

മന്‍മോഹന്‍ സിങും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മിനിമം വേതനമെന്ന ആശയത്തിന് പിന്നില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. സര്‍ക്കാറിന്‍റെ വരുമാനം വര്‍ധിപ്പിച്ചും ചിലവ് ചുരുക്കിയും പദ്ധതിക്കാവശ്യമായ പണം കണ്ടെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

രഘുറാം രാജന്‍

രഘുറാം രാജന്‍

ഇന്ത്യന്‍ വംശജനായ യുഎസ് സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയും പദ്ധതിക്ക് സാമ്പത്തികോപദേശം നല്‍കുന്നു. പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് മുമ്പ് രഘുറാം രാജന്‍ ഉള്‍പ്പടേയുള്ള സാമ്പത്തിക വിദഗ്ധരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു.

ജനുവരിയിയില്‍

ജനുവരിയിയില്‍

മിനിമം വേതനം ഉറപ്പാക്കുമെന്ന പദ്ധതി നടപ്പാക്കുമെന്ന് ജനുവരിയിലായിരുന്നു രാഹുല്‍ ഗാന്ധി ആദ്യമായി പ്രഖ്യാപിച്ചത്. പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെ ജനകീയ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയായി ഇതും മാറും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
master brains behind rahul gandhi's minimum wage program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X