ചെന്നൈയ്ക്ക് കൈത്താങ്ങായി മാതാ അമൃതാനന്ദമയി
ചെന്നൈ: ചെന്നൈയ്ക്ക് സഹായഹസ്തവുമായി ചലച്ചിത്ര പ്രമുഖരും നേതാക്കളും യുഎഇ എക്സ്ചേഞ്ചും രംഗത്തു വന്നതിനു പിന്നാലെ മാതാ അമൃതാനന്ദമയ്യും രംഗത്തെത്തി. മാതാ അമൃതാനന്ദമയിയെ ആരാധിക്കുന്ന ഒട്ടേറെ ജനങ്ങള്‍ ചെന്നൈയിലുണ്ട്. ചെന്നൈയിലെ ദുരിതബാധിതര്‍ക്ക് അമ്മയും തുണയായി എത്തിയിരിക്കുകയാണ്.
ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം നേരിട്ടവര്‍ക്ക് മാതാ അമൃതാനന്ദമയീ മഠം അഞ്ചു കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി രാമകൃഷ്ണാനന്ദ പുരി അഞ്ചു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൈമാറി.

ചെന്നൈ നിവാസികള്‍ വെള്ളപ്പൊക്കത്തില്പ്പെട്ടപ്പോള് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മഠത്തിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ചെന്നൈയ്ക്ക് എല്ലാവിധ സഹായങ്ങളും നല്കി കൊണ്ടായിരുന്നു അമൃതാനന്ദമയീ മഠത്തിന്റെ പ്രവര്‍ത്തനം. പണം മാത്രമല്ല, ചെന്നൈയ്ക്ക് വേണ്ട അവശ്യ വസ്തുക്കളും അമ്മയുടെ വക നല്‍കുന്നുണ്ട്.
അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ പതിനായിരം കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മഠത്തിലെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനു തന്നെ ബെംഗളൂരിലെയും കോയമ്പത്തൂരിലെയും അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം ചെന്നൈയില്‍ എത്തിയിരുന്നു. ചെന്നൈയിലെ രക്ഷാപ്രവര്‍ത്തകരുടെ കൂടെ അമൃതാനന്ദമയി മഠത്തിലെ പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications