കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയ്ക്ക് കൈത്താങ്ങായി മാതാ അമൃതാനന്ദമയി

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയ്ക്ക് സഹായഹസ്തവുമായി ചലച്ചിത്ര പ്രമുഖരും നേതാക്കളും യുഎഇ എക്‌സ്‌ചേഞ്ചും രംഗത്തു വന്നതിനു പിന്നാലെ മാതാ അമൃതാനന്ദമയ്യും രംഗത്തെത്തി. മാതാ അമൃതാനന്ദമയിയെ ആരാധിക്കുന്ന ഒട്ടേറെ ജനങ്ങള്‍ ചെന്നൈയിലുണ്ട്. ചെന്നൈയിലെ ദുരിതബാധിതര്‍ക്ക് അമ്മയും തുണയായി എത്തിയിരിക്കുകയാണ്.

ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം നേരിട്ടവര്‍ക്ക് മാതാ അമൃതാനന്ദമയീ മഠം അഞ്ചു കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി രാമകൃഷ്ണാനന്ദ പുരി അഞ്ചു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൈമാറി.

chennaifloodvictim

ചെന്നൈ നിവാസികള്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മഠത്തിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ചെന്നൈയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കി കൊണ്ടായിരുന്നു അമൃതാനന്ദമയീ മഠത്തിന്റെ പ്രവര്‍ത്തനം. പണം മാത്രമല്ല, ചെന്നൈയ്ക്ക് വേണ്ട അവശ്യ വസ്തുക്കളും അമ്മയുടെ വക നല്‍കുന്നുണ്ട്.

അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ പതിനായിരം കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മഠത്തിലെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനു തന്നെ ബെംഗളൂരിലെയും കോയമ്പത്തൂരിലെയും അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം ചെന്നൈയില്‍ എത്തിയിരുന്നു. ചെന്നൈയിലെ രക്ഷാപ്രവര്‍ത്തകരുടെ കൂടെ അമൃതാനന്ദമയി മഠത്തിലെ പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നിരുന്നു.

English summary
Mata amritanandamayi madam donate five crore for people who suffering from chennai flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X