• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്നിട്ടും കോൺഗ്രസ്സുകാരനായ ഞാൻ ജെഎൻയുവിനെ സ്നേഹിച്ചു, കാരണം: മാത്യു കുഴല്‍നാടന്‍ എഴുതുന്നു

  • By Desk

ദില്ലി: ഫീസ് വര്‍ധനവ് അടക്കമുള്ള ഏകപക്ഷീയമായ പരിഷ്കാരങ്ങള്‍ക്കെതിരെ കഴിഞ്ഞ മൂന്ന് ആഴ്ച്ചയിലേറെയായി സമരത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍. സര്‍വ്വകലാശാല അധികൃതരില്‍ നിന്നും യാതൊരു പ്രതികരണവും ഇല്ലാത്ത ഘടത്തിലാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിനെ അതിശക്തമായ രീതിയിലായിരുന്നു പോലീസ് നേരിട്ടത്.

പോലീസ് ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഈ സാഹചര്യത്തിലാണ് ജെഎന്‍യുവിനെ കുറിച്ചുള്ള തന്‍റെ അനുഭവവും പ്രതീക്ഷകളും അഭിമാനവും പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടന്‍ രംഗത്ത് വന്നത്. എന്തുകൊണ്ട് ഒരു കോണ്‍ഗ്രസുകാരനായ ഞാന്‍ ജെഎന്‍യുവിനെ ഇഷ്ട്ടപ്പെട്ടുവെന്ന് വ്യക്തമാക്കുയാണ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യു കുഴല്‍നാടന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ജെഎൻയു വിലെ വിദ്യാർത്ഥി സമരം

ജെഎൻയു വിലെ വിദ്യാർത്ഥി സമരം

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും ഓഫീസിലെത്താൻ 2 മണിക്കൂറിലേറേ എടുത്തു. സാധാരണ 20 മിനിറ്റിന്റെ യാത്രയാണ്. ല്യൂറ്റൻസ് ഡെൽഹിയിലെ എല്ലാ വഴികളും സ്തംഭിച്ചിരുന്നു. അന്വോഷിച്ചപ്പോൾ ജെഎൻയു വിലെ വിദ്യാർത്ഥി സമരമാണ്. ആളുകൾ കാറിൽ നിന്നും പുറത്തിറങ്ങി പരസ്പരം സംസാരിക്കുന്നു.

'അവരെങ്കിലും സമരം ചെയ്യട്ടെ.. '

'അവരെങ്കിലും സമരം ചെയ്യട്ടെ.. '

ചിലർക്ക് നേരത്തെ വീട്ടിൽ എത്താൻ കഴിയാത്തതിന്റെ നിരാശ, ദേഷ്യം ഒക്കെ. ഇടയ്ക്ക് ആരോ പറയുന്ന കേട്ടു 'അവരെങ്കിലും സമരം ചെയ്യട്ടെ.. ' സർക്കാരിനെതിരായ രോഷം. രാത്രി അറിയാൻ കഴിഞ്ഞു വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന്.

അടിച്ചമർത്തുകയാണ്

അടിച്ചമർത്തുകയാണ്

അതെ, ജെഎൻയു സമരത്തെ അടിച്ചമർത്തുകയാണ് ഈ സർക്കാർ. സമരത്തെ മാത്രമല്ല, ആ സർവ്വകലാശാലയേയും. ഒരു പൂർവ്വകാല വിദ്യാർത്ഥിയെന്ന നിലയിൽ എനിക്കും വേദന തോന്നി. നമ്മൾ പഠിച്ച കലാലയങ്ങളോട് നമുക്ക് ഒരു വൈകാരികമായ അടുപ്പമുണ്ടാകും, അത് സ്വാഭാവികമാണ്.

ആദ്യത്തെ കലാലയം

ആദ്യത്തെ കലാലയം

ആദ്യത്തെ കലാലയം കോതമംഗലം എം എ കോളേജാണ്. സ്കൂൾ മതിൽ കെട്ടിന്റെ തടവറയിൽ നിന്നും കൗമാര സ്വപ്നങ്ങളുമായി സ്വാതന്ത്ര്യത്തിന്റെ വിഹായുസിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയ കലാലയം. തീവ്ര സൗഹൃദങ്ങളും മായാത്ത ചില മുറിവുകളുമായി ഹൃസ്വകാലത്തേക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സിലേക്ക്. പിന്നീട് നിയമ പഠനത്തിനായി, തിരുവനന്തപുരം ഗവ: ലോ കോളജിലേക്ക്

ജെഎന്‍യുവിലേക്ക്

ജെഎന്‍യുവിലേക്ക്

സംഭവബഹുലമായ 5 വർഷങ്ങൾ. എല്ലാ നിലക്കും എന്റെ ജീവിതം മാറ്റിമറിച്ച കലാലയം. രാഷ്ട്രിയത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടി, രാഷ്ട്രീയം ജീവിതത്തിന്റെ തന്നെ ഭാഗമായി. പിന്നീട് ഉപരിപഠനത്തിന് ജെഎൻയു വി ലേക്ക്. എംഫിലും പി എച്ച് ഡി യുമായി നീണ്ട 8 വർഷം ഈ സർവ്വകലാശാലയിലായിരുന്നു.

ഒരു വട്ടം

ഒരു വട്ടം

ജീവിത സഖിയെ സമ്മാനിച്ചത് ജെഎൻയു വാണ് എന്നതൊഴിച്ചാൽ, വ്യക്തിപരമായ നേട്ടങ്ങൾ ഒന്നും എടുത്ത് പറയാനില്ലാ. ആകെ ഒരു വട്ടമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്, അതിൽ പരാജയപ്പെട്ടു. എൻ എസ് യുവിനും വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലാ. എന്നിരുന്നാലും, എന്റെ ജീവിതത്തിൽ, എന്നെ ഏറ്റവും സ്വാധീനിച്ചതും ഇന്നത്തെ എന്നെ രൂപപ്പെടുത്തിയും ജെഎൻയു വാണ്.

ജവഹർലാൽ നെഹ്രു

ജവഹർലാൽ നെഹ്രു

ജെഎൻയു വിൽ ശ്വസിക്കുന്ന ശ്വാസത്തിന് പോലും ഒരു വിജ്ഞാനത്തിന്റെ ഗന്ധമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജവഹർലാൽ നെഹ്രു മുന്നോട്ട് വച്ച ആശയങ്ങളിൽ അധിഷ്ഠിതമായി ഇന്ദിരാ ഗാന്ധിയാണ് ഈ സർവ്വകലാശാലക്ക് ജന്മം നൽകിയത്.

ഇരയുടെ പക്ഷം

ഇരയുടെ പക്ഷം

ശരിയാണ് ജെഎൻയു വിന് എന്നും ഒരു പക്ഷമുണ്ട്, അത് ഇരയുടെ പക്ഷമാണ്, അടിച്ചമർത്തപ്പെടുന്നവന്റെ പക്ഷമാണ്, ദുർബലന്റെ പക്ഷമാണ്. ജെഎൻയു എന്നും വ്യവസ്ഥിതിയോട് കലഹിച്ചു കൊണ്ടിരുന്നു. അധികാര അപ്രമാദിത്വങ്ങളെ ചോദ്യം ചെയ്തു കൊണ്ടിരുന്നു.

കോൺഗ്രസ്സിന്റെ നയങ്ങളെ എതിർത്തു

കോൺഗ്രസ്സിന്റെ നയങ്ങളെ എതിർത്തു

സാക്ഷാൽ ഇന്ദിരാഗാന്ധിയോട് പ്രതിഷേധിച്ചു, പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംന്ദിനെ കരിം കൊടി കാണിച്ചു. കോൺഗ്രസ്സിന്റെ നയങ്ങളെ എതിർത്തു. എൻഎസ്യു വിന് ജയിക്കാനായില്ല. എന്നിട്ടും കോൺഗ്രസ്സുകാരനായ ഞാൻ ജെഎൻയുവിനെ സ്നേഹിച്ചു, ഇഷ്ടപ്പെട്ടു. കാരണം, ജെഎൻയുവിന് അങ്ങനെ ആവാൻ കഴിയുമായിരുന്നുള്ളൂ.

മൽമോഹൻ സിംഗിനോട്

മൽമോഹൻ സിംഗിനോട്

എന്റെ ചിന്തകളെ ജെഎൻയു വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങളെ അനുകൂലിച്ചപ്പോഴും, ഒരവസരം കിട്ടിയപ്പോൾ നമ്മുടെ നയങ്ങൾക്ക് മനുഷ്യ മുഖം കൂടി വേണമെന്ന് സാക്ഷാൽ മൽമോഹൻ സിംഗിനോട് പറയാൻ എന്നെ പ്രേരിപ്പിച്ചതും പ്രാപ്തനാക്കിയതും ഈ സർവ്വകലാശാലയാണ്.

ജെഎൻയു കലഹിച്ചു

ജെഎൻയു കലഹിച്ചു

ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന അടിച്ചമർത്തലുകളോടും ജെഎൻയു കലഹിച്ചു. അമേരിക്കയോടും, ഇസ്രായേലിനോടും കലഹിക്കുമ്പോൾ തന്നെ പാലസ്തീനിലെ ജനങ്ങളോടും, കമ്പോടിയ യിലെയും, സിറിയയിലേയും , സൊമാലിയയിലേയും ജനങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. എന്തിനേറെ പറയണം, മുത്തങ്ങ സമര സമയത്ത് കേരളത്തിലെ കലാലയങ്ങൾ മൗനം ഭജിച്ചപ്പോൾ ആദിവാസി സമൂഹത്തിന് വേണ്ടി നൂറുകണക്കിന് വിദ്യാർത്ഥികൾ ജെഎൻയു വിൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നത് ഞാൻ നേരിൽ കണ്ടതാണ്.

"അവരെങ്കിലും പ്രതിഷേധിക്കട്ടെ... "

അങ്ങനെ ഉള്ള ഒരു സർവ്വകലാശാലയെ ഇന്ന് ഇന്ത്യ ഭരിക്കുന്ന ശക്തികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്. രാജ്യം മുഴുവൻ മൗനം അവലംബിച്ചാലും ജെഎൻ യു ശബ്ദിച്ചു കൊണ്ടേയിരിക്കും, അത് കൊണ്ടാണ് അവർ രാജ്യ ദ്രോഹികൾ എന്ന് വിളിക്കപ്പെടുന്നത്.

അതാണ് ആ അജ്ഞാതൻ ഇന്നലെ പറഞ്ഞതും "അവരെങ്കിലും പ്രതിഷേധിക്കട്ടെ... " എന്ന്.

"ഈൻക്വിലാബ് സിന്ദാബാദ്.. "

ഒരുപാട് എഴുതണമെന്നുണ്ട് , പക്ഷെ അവസാനിപ്പിക്കട്ടെ. ഈ സർവ്വകലാശാല അതിന്റെ സ്വത്വത്തിൽ തന്നെ നിലനിർത്തണമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ..? ഇന്ന് ജെഎൻ യു അതിന്റെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇന്നലെ അവിടെ പോയിരുന്നു.. സമരം ചെയ്യുന്ന വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും ഐക്യദാർഢ്യം അറിയിച്ചു. ജെ.എൻ.യു അതിന്റെ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും..

"ഈൻക്വിലാബ് സിന്ദാബാദ്.. "

ജെഎൻയുവിൽ നിന്ന് ഈ ശബ്ദം നിലക്കുന്നത് വരെ ഈ സർവ്വകലാശാല മരിച്ചിട്ടില്ലാ എന്ന് വിശ്വസിക്കാം..

അഭയ കേസിൽ നിർണായക മൊഴി; മരണ കാരണം ആ മുറിവ്, മുങ്ങി മരണത്തിന്റെ ലക്ഷണമില്ല!!

മഹാരാഷ്ട്രയിൽ അനിശ്ചിതത്വം നീങ്ങുന്നു, കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം അധികാരത്തിലേക്ക്

English summary
Mathew Kuzhalnadan on JNU protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more