Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിലും അസമിലും ഭരണത്തുടർച്ച: പുതുച്ചേരിയിലും തമിഴ്നാട്ടിലും ഭരണമാറ്റം, മാതൃഭൂമി സി വോട്ടർ സർവേ

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏപ്രിൽ- മെയ് മാസങ്ങളിലായി ജനവിധി കുറിക്കുന്നത്. ഇതിൽ നാലിടത്തും ഭരണത്തുടർച്ച ലഭിക്കുമെന്നാണ് മാതൃഭൂമി സീ വോട്ടർ സർവേ പ്രവചിക്കുന്നത്. ബംഗാളിലും അസമിലും കേരളത്തിലും ഭരണത്തുടർച്ച ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ പുതുച്ചേരിയിലും തമിഴ്നാട്ടിലും ഭരണമാറ്റത്തിനുള്ള സാധ്യതകളിലേക്കാണ് സർവേ ഫലം വിരൽചൂണ്ടുന്നത്. എൻഡിഎ പുതുച്ചേരിയിൽ അധികാരത്തിലെത്തുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

തൃണമൂൽ തിരിച്ചുവരും

തൃണമൂൽ തിരിച്ചുവരും

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി സി വോട്ടർ സീ വോട്ടർ സർവേ. നിലവിലെ മുഖ്യമന്ത്രി മമതാ ബാനർജി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നും പ്രീ പോൾ സർവേ പ്രവചിക്കുന്നു. അതേ സമയം ബിജെപിക്ക് ബംഗാളിൽ 120 സീറ്റുകൾ ലഭിക്കുമെന്നും സർവേ പറയുണ്ട്. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് 162 മുതൽ 168 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തും. ബിജെപി 104 മുതൽ 120 സീറ്റുകളും നേടും. അതേ സമയം കോൺഗ്രസ്- ഇടതുസഖ്യം 18 മുതൽ 26 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവേ പറയുന്നു.

ഭരണം മികച്ചതോ?

ഭരണം മികച്ചതോ?

17890 പേരിൽ നടത്തിയ സർവേയിൽ മമതാ സർക്കാരിന്റെ ഭരണം മികച്ചതാണെന്ന് 48. 4 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. ഭരണം ശരാശരിയാണെന്ന് 20. 8 ശതമാനം പേരും മോശം ഭരണമാണെന്ന് 30.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിൽ മമതാ ബാനർജിയുടെ പ്രകടനം മികച്ചതാണെന്ന് 58.7 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 15. 1 ശതമാനം പേരും മോശമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

 മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്?


ആരായിരിക്കും അടുത്ത പശ്ചിമബംഗാൾ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് മമതാ ബാനർജിയെയാണ് 54. 9 ശതമാനം പേരും പിന്തുണച്ചിട്ടുള്ളത്. ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനെ 32. 3 ശതമാനം പേരും പിന്തുണയ്ക്കുന്നുണ്ട്. 6.5 ശതമാനം പേർ ആധിർ രഞ്ജൻ ചൌധരിയെയും 1. 2 ശതമാനം പേർ സുചോൻ ചക്രവർത്തിയെയും പിന്തുണയ്ക്കുന്നുണ്ട്.

എൻഡിഎ അധികാരത്തിലേക്ക്?

എൻഡിഎ അധികാരത്തിലേക്ക്?

പുതുച്ചേരിയിൽ എൻഡിഎ 21 സീറ്റുകളുമായി അധികാരത്തിലെത്തുമെന്നാണ് മാതൃഭൂമി സർവേ ഫലം. യുപിഎ ഒമ്പത് സീറ്റിലേക്ക് ഒതുങ്ങുമെന്നും എൻഡിഎയ്ക്ക് 19 മുതൽ 23 സീറ്റുകൾ നേടുമെന്നും യുപിഎ ഏഴ് മുതൽ 11 വരെ സീറ്റുകൾ നേടുമെന്നും മറ്റുള്ള പാർട്ടികൾ ഒരു സീറ്റ് നേടുമെന്നും സർവേ പ്രവചിക്കുന്നു. എൻ രംഗസ്വാമിയെയാണ് മുഖ്യമന്ത്രി 49.8 ശതമാനം പേരും അഭിപ്രായപ്പെട്ടത്. മത്സരരംഗത്തില്ലെങ്കിലും എൻ രംഗസ്വാമി മുഖ്യമന്ത്രിയാവണമെന്ന് 20 ശതമാനം പേരും അഭിപ്രായപ്പെടുന്നു. മറ്റാരെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്നാണ് 15. 9 ശതമാനം പേർ അഭിപ്രായപ്പെടുന്നത്.

 തിരിച്ചടി മാത്രം

തിരിച്ചടി മാത്രം

കോൺഗ്രസിൽ മന്ത്രിയായിട്ടുള്ള വി നാരായണ സ്വാമിയുടേത് മികച്ച പ്രകടനമാണെന്ന് 9.7 ശതമാനം പേരാണ് അഭിപ്രായപ്പെട്ടിട്ടുള്ള. ശരിയാണെന്ന് 27. 4 ശതമാനം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 62.9 ശതമാനം പേരും അദ്ദേഹത്തിന്റെ പ്രകടനം മോശമാണെന്ന അഭിപ്രായക്കാരാണ്. സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രകടനം മികച്ചതാണെന്ന് 9.7 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 55.9 പേരും ഭരണം മോശമാമെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

 ഭരണമാറ്റം ആഗ്രഹിക്കുന്നു

ഭരണമാറ്റം ആഗ്രഹിക്കുന്നു

തമിഴ്നാട്ടിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് സർവേ ഫലം പറയുന്നത്. അതേ സമയം അണ്ണാ ഡിഎംകെയെ മറികടന്ന് ഡിഎംകെയുടെ നേതൃത്വത്തിൽ യുപിഎ സഖ്യം അധികാരത്തിലെത്തുമെന്നും സർവേ പ്രവചിക്കുന്നു. എൻഡിഎയ്ക്ക് 45 മുതൽ 53 സീറ്റുകൾ വരെ ലഭിക്കുമെന്നും ഡിഎംകെയുടെ നേതൃത്വത്തിലുള്ള യുപിഎ സഖ്യം 73 മുതൽ 181 സീറ്റുകൾ വരെ നേടിക്കൊണ്ട് അധികാരത്തിലെത്തുമെന്നാണ് സർവേ ഫലം പറയുന്നത്. കമൽഹാസന്റെ എംഎൻഎം 1- 5 സീറ്റുകൾ നേടുമെന്നും ടിടിവി ദിനകരന്റെ എംഎംകെ 1- 5 സീറ്റുകൾ നേടുമെന്നും ഫലം പറയുന്നു.

 പളനിസ്വാമിക്ക് കയ്യടി

പളനിസ്വാമിക്ക് കയ്യടി


മുഖ്യമന്ത്രിയെന്ന നിലയിൽ എടപ്പാടി പളനി സ്വാമിയുടെ പ്രകടനം മികച്ചതാണെന്ന് 33.6 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ശരാശരിയാണെന്ന് 37 ശതമാനം പേരും മോശമാമെന്ന് 29.4 പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് സ്റ്റാലിനെ പിന്തുണച്ച് 43.1 ശതമാനം പേരും പളനിസാമിയെ പിന്തുണച്ച് 29.7 ശതമാനം പേരും എടപ്പാടി പളനിസ്വാമിയെ പിന്തുണച്ച് പേരും അഭിപ്രായം രേഖപ്പെടുത്തി. എന്നാൽ 8.4 പേർ മാത്രമാണ് ശശികലയെ പിന്തുണച്ചത്. കമല്‍ഹാസനെ പിന്തുണച്ചത് . 4.8 ശതമാനം പേരും 1.9 ശതമാനം പേർ രജനികാന്തിനെയും പിന്തുണച്ചു.

 ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

അസമിൽ അധികാരത്തിലിരിക്കുന്ന ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തെ പ്രകടനം കാഴ്ച വെക്കാൻ സാധിക്കില്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് വേദിയാകുമെന്നാണ് പ്രവചനം. 126 സീറ്റുകളുള്ള അസം നിയമസഭയിൽ യുപിഎ 56 സീറ്റ് വരെ നേടിക്കൊണ്ട് കേവല ഭൂരിപക്ഷത്തിനടുത്തെത്തുമെന്നും സർവേ പറയുന്നു. അതേ സമയം നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ തന്നെയാണ് മുഖ്യമന്ത്രിയായി തുടരേണ്ടെതെന്ന അഭിപ്രായക്കാരാണ് കൂടുതലും. എൻഡിഎ 65 മുതൽ 73 സീറ്റ് വരെ നേടുമെന്നും യുപിഎ 52 മുതൽ 60 സീറ്റ് നേടുമെന്നും സർവേ പ്രവചിക്കുന്നു.

 മികച്ച പ്രകടനം

മികച്ച പ്രകടനം

സർവേയിൽ പങ്കെടുത്ത 46.8 ശതമാനം പേരും അസമിലെ ബിജെപി സർക്കാരിന്റെ പ്രകടനം മികച്ചതാണെന്നാണ് 27. 9 ശതമാനം പേരും മോശം പ്രകടനമാണെന്നും ശരാശരിയാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. 25. 3 ശതമാനം പേരും മോശം എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രി സർബാനന്ദ് സൊനോവാളിന്റെ പ്രകടത്തെ 46 ശതമാനം പേരും ശരാശരി എന്ന് 28. 5 ശതമാനം പേരും മോശമെന്ന് 25.5 ശതമാനം പേരും അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+