കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പ്ലസ് ടു കണക്ക് പരീക്ഷാ ചോദ്യപേപ്പര്‍ വാട്‌സ് ആപില്‍!!

  • By Neethu
Google Oneindia Malayalam News

ദില്ലി: പ്ലസ് ടു സിബിഎസ്ഇ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ് ആപില്‍ ലീക്കായി. തിങ്കളാഴ്ച നടത്താനിരുന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഞായറാഴ്ച രാത്രിയോടെ വാട് ആപില്‍ വൈറലായി എന്നാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പറയുന്നത്.

ചോദ്യ പേപ്പര്‍ ലീക്കായി എന്ന വാര്‍ത്ത പുറത്ത് വന്നത്തോടെ ബോര്‍ഡ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. 51 ചോദ്യങ്ങളടങ്ങിയ ചോദ്യപേപ്പറാണ് വാട്‌സ് ആപിലൂടെ വൈറലായത്. എന്നാല്‍ പരീക്ഷയുടെ രണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമാണ് ലീക്കായി എന്ന് പറയപ്പെടുന്ന ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത് എന്നും ഇതിനെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയായി കണകാക്കാന്‍ കഴിയിലെന്നുമാണ് സിബിഎസ്ഇ അധികൃതര്‍ പറയുന്നത്.

16-1458108055-cbse-16-1458116362

പരീക്ഷ ചോദ്യ പേപ്പറുകളോട് സാമ്യമുള്ള നിരവധി പേപ്പറുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാണ്. ഇതിലെ ചോദ്യങ്ങള്‍ പലപ്പോഴും പരീക്ഷയ്ക്ക് വരാറുമുണ്ട്. അത് കൊണ്ട് ഗുരുതരമായ ചോര്‍ച്ചയായി ഇതിനെ വിദ്യാഭ്യാസ ബോര്‍ഡ് കാണുന്നില്ല.

പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന വാര്‍ത്ത മാതാപിതാക്കളാണ് സിബിഎസ്ഇ പരീക്ഷാ ബോര്‍ഡിന് മെയില്‍ വഴി അയച്ചത്. പരീക്ഷ തുടങ്ങുന്നതിന്റെ 12 മണിക്കൂര്‍ മുന്‍പായിരുന്നു സന്ദേശം അയച്ചത്. ഇതിനെ തുടര്‍ന്നാണ് പരീക്ഷ നിര്‍ത്തി വെച്ചു. വാട്‌സ് ആപില്‍ പ്രചരിച്ച ചോദ്യ പേപ്പറിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

English summary
he mathematics paper of Class XII Boards on Monday was available on WhatsApp on Sunday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X