മഥുര കത്തുന്നു; പുതിയ സിനിമയെക്കുറിച്ച് ട്വീറ്റ് ചെയ്യുന്ന തിരക്കില്‍ എംപി ഹേമമാലിനി
യുപി: സ്വന്തം മണ്ഡലമായ മഥുരയില്‍ സംഘര്‍ഷം പുകയുമ്പോള്‍ ഷൂട്ടിംഗ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് മഥുര എം പിയും നടിയുമായ ഹേമമാലിനി. മുംബൈയിലെ മാഥ് ദ്വീപില്‍ ഏക് തി റാണിയുടെ ഷൂട്ടിങ്ങിലുള്ള ഹേമ മാലിനി ഷൂട്ടിംങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.
യുപിയില്‍ പൊലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എസ്പിമാരുള്‍പ്പെടെ 21 പേര് മരിച്ച സംഭവത്തിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ താരമായിക്കൊണ്ടുള്ള എംപിയുടെ പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് വഴിവെച്ച ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമുയര്ന്നിട്ടുണ്ട്. ചിത്രം നേരത്തെ തിയ്യറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവം വാര്‍ത്തയായതോടെ ചിത്രങ്ങള്‍ പിന്‍ലവിച്ച എംപി മഥുരയിലെ സംഘര്‍ഷത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. അക്രമം നടന്നതില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റുകളാണ് ഹേമ മാലിനിയുടേതായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മഥുര എളുപ്പം ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാത്തതിലും സംഘര്ഷമുണ്ടായതിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

ഉത്തര്‍ പ്രദേശിലെ മഥുരയിലെ ജവഹര്‍ബാഗില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ പൊലീസും തമ്മിലുണ്ടായ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എസ്പിമാരുള്‍പ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. 40ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടെ വിധി മാനിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാരും ജനക്കൂട്ടവും തമ്മില്‍ ഇന്നലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിവാദ ട്വീറ്റില്‍ ബിജെപി എംഎല്‍എയായ ഹേമ മാലിനിക്ക് പിന്തുണയുമായി ബിജെപി വക്താവ് സാമ്പിച പാത്ര രംഗത്തെത്തി. വിഷയം വഴി തിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ ശ്രമക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications