കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കൈയ്യേറ്റ ഒഴിപ്പിക്കല്‍ നടപടിക്കിടെ സംഘര്‍ഷം; 21 മരണം

Google Oneindia Malayalam News

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഭൂമികൈയേറ്റ ഒഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാരടക്കം 21 പേര്‍ മരിച്ചു. 100 ലധികം പേര്‍ക്ക് പരിക്കേറ്റു. മഥുര എസ് പി മുകുള്‍ ദ്വിവേദി, ഫറാ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ദില്ലിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുളള ജവഹര്‍ബാഗില്‍ നിയമവിരുദ്ധമായി ഭൂമി കൈയ്യേറിയ ജയ്ഗുരുദേവ് എന്ന പേരിലുളള സംഘടന അംഗങ്ങളെയാണ് പോലീസുകാര്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് .

3000 ത്തോളം പേരാണ് ഇവിടെ അനധികൃതമായി ഭൂമി കൈയ്യേറിയത്. കൈയ്യേറ്റക്കാര്‍ പോലീസിനു നേരെ ആക്രമണം നടത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നു ഐജി എച്ച് ആര്‍ ശര്‍മ്മ പറഞ്ഞു. അപ്രായോഗികമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സത്യം ചെയതിരുന്ന ജയ്ഗുരുദേവ് അംഗങ്ങള്‍ രണ്ടു വര്‍ഷത്തിലധികമായി സത്യാഗ്രഹികളെന്ന പേരില്‍ ഇവിടെ കഴിയുകയായിരുന്നു.

03-1464929509-web

കൊല്ലപ്പെട്ട പോലീസുകാരില്‍ ഒരാളുടെ തലയ്ക്കാണ് വെടിയേറ്റത്. മറ്റൊരാള്‍ ആസ്പത്രിയിലെത്തിച്ചതിനു ശേഷം മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 250 ഓളം പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മരണപ്പെട്ട പോലീസുകാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി അഖിലേഷ് യാദവ് സംഭവത്തില്‍
വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് .

ഒരു രൂപയ്ക്ക് 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും നല്‍കുക, നിലവിലുളള ഇന്ത്യന്‍ കറന്‍സിയ്ക്ക് പകരം ആസാദ് ഹിന്ദ് ഫൗജ് കറന്‍സി ഉപയോഗിക്കുക, ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തിരഞ്ഞെടുപ്പ് റദ്ദാക്കുക, തുടങ്ങിയ വിചിത്രവും അപ്രായോഗികകവുമായ ആവശ്യങ്ങളാണ് സത്യാഗ്രഹി അംഗങ്ങള്‍ ഉന്നയിച്ചിരുന്നത്.

English summary
At least 21 people, including two policemen, were killed in clashes between police and around 3,000 encroachers at a park in Mathura in Uttar Pradesh on Thursday. Chief Minister Akhilesh Yadav has ordered a probe into the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X