• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഥുര കൃഷ്ണ ജന്മഭൂമി വിവാദം; ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹര്‍ജി കോടതി തള്ളി

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ലഖ്‌നൗ കോടതി വിധി വന്നതിന് പിന്നാലെയാണ് മഥുര കോടതി ഉത്തരവുണ്ടായത്. അയോധ്യ മാതൃകയില്‍ പുതിയ വിവാദത്തിന് തിരികൊളുത്താന്‍ സാധ്യതയുണ്ടായിരുന്ന ഹര്‍ജിയായിരുന്നു മഥുര കോടതിയില്‍ ചിലര്‍ സമര്‍പ്പിച്ചിരുന്നത്.

ഹര്‍ജിക്കെതിരെ മഥുരയിലെ സന്യാസിമാര്‍ രംഗത്തുവന്നിരുന്നു. ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും 1991ലെ ആരാധനാലയ സംരക്ഷണ നിയമം ഉദ്ധരിച്ച് മഥുര കോടതി ജഡ്ജി ഛയ്യ ശര്‍മ വ്യക്തമാക്കി. എന്താണ് ശ്രീകൃഷ്ണ ജന്മഭൂമി-ഈദ്ഗാഹ മസ്ജിദ് വിവാദം....

 കൃഷ്ണന്‍ ജനിച്ചത്

കൃഷ്ണന്‍ ജനിച്ചത്

ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നിടത്താണ് കൃഷ്ണന്‍ ജനിച്ചതെന്നും പള്ളി പൊളിച്ചുനീക്കണമെന്നുമാണ് ചില വ്യക്തികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ ആവശ്യം. അഡീഷണല്‍ ജില്ലാ ജഡ്ജ് ഛയ്യ ശര്‍മയാണ് ഹര്‍ജി പരിഗണിച്ചത്. ഇവിടെ പള്ളിയും ക്ഷേത്രവും അടുത്താണ് സ്ഥിതി ചെയ്യുന്നത്.

പഴയ കരാര്‍

പഴയ കരാര്‍

മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രവും ഈദ്ഗാഹ് പള്ളിയും തൊട്ടടുത്താണ്. പള്ളി നീക്കി ഈ സ്ഥലം പൂര്‍ണമായും അമ്പലത്തിന് കൈമാറണമെന്നാണ് ആവശ്യം. 1960കളില്‍ സമാനമായ ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പള്ളി-ക്ഷേത്ര ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയും നിലവിലുള്ള സ്ഥിതി തുടരാമെന്ന് കരാറുണ്ടാക്കുകയും ചെയ്തു. ഈ കരാറിന് മഥുര കോടതി 1968ല്‍ അംഗീകാരം നല്‍കിയിരുന്നു.

ആവശ്യം ഇതാണ്

ആവശ്യം ഇതാണ്

പള്ളി-ക്ഷേത്ര ഭാരവാഹികളുടെ കരാര്‍ അംഗീകരിച്ചുള്ള 1968ലെ വിധി റദ്ദാക്കണമെന്നും ക്ഷേത്രം നില്‍ക്കുന്നതിനോട് ചേര്‍ന്ന പള്ളി പൊളിച്ചുനീക്കി 13.37 ഏക്കര്‍ സ്ഥലം ക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 17ാം നൂറ്റാണ്ടിലാണ് ഈദ്ഗാഹ് പള്ളി നിര്‍മിച്ചത്.

 ഔറംഗസേബ് പൊളിച്ചു എന്ന്

ഔറംഗസേബ് പൊളിച്ചു എന്ന്

കൃഷ്ണന്‍ ജനിച്ച സ്ഥലമാണിതെന്നും ഇവിടെയുണ്ടായിരുന്ന ക്ഷേത്രം മുഗള്‍ ഭരണാധികാരി ഔറംഗസേബ് ഭാഗികമായി പൊളിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ക്ഷേത്ര പ്രതിഷ്ഠയുടെ സുഹൃത്തുക്കള്‍ എന്ന പേരില്‍ രഞ്ജന അഗ്നിഹോത്രിയും ലഖ്‌നൗവിലേയും ദില്ലിയിലെയും മറ്റു അഞ്ചുപേരുമാണ് കോടതിയെ സമീപിച്ചത്.

സന്യാസിമാര്‍ എതിര്‍ത്തു

സന്യാസിമാര്‍ എതിര്‍ത്തു

ഹര്‍ജിക്കെതിരെ മഥുരയിലെ സന്യാസി സമൂഹം രംഗത്തുവന്നു. സമാധാനം നിലനില്‍ക്കുന്ന മഥുരയില്‍ പുറത്തുനിന്ന് വന്നവര്‍ പ്രശ്‌നമുണ്ടാക്കാന്‍ നീക്കം നടത്തുകയാണെന്ന് അഖില ഭാരതീയ തീര്‍ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് ആരോപിച്ചു. കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും നേരത്തെ പരിഹരിച്ചതാണ്. നല്ല സൗഹാര്‍ദത്തിലാണ് ഇപ്പോള്‍ മഥരയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും കഴിയുന്നതെന്നും മഹേഷ് പഥക് പറഞ്ഞു.

cmsvideo
  വീഡിയോയുള്‍പ്പെടെ തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ട നീതി | Oneindia Malayalam
   1991ലെ നിയമം

  1991ലെ നിയമം

  അയോധ്യയില്‍ രാമജന്‍മ ഭൂമി വിവാദമുണ്ടായതിന് സമാനമായ നീക്കമാണ് മഥുരയിലും നടന്നത്. സ്വാതന്ത്ര്യം കിട്ടിയ വേളയില്‍ ഉള്ളതു പോലെ ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് വ്യക്തമാക്കി 1991ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചില ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

  ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

  ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....

  English summary
  Mathura court dismissed Civil suit filed seeking removal of Shahi Idgah Masjid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X