കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണ ജന്മഭൂമി; ഈദ്ഗാഹ് പള്ളി പൊളിക്കണം, ഹര്‍ജി 30ന് പരിഗണിക്കും, ഹര്‍ജിക്കെതിരെ സന്യാസിമാര്‍

Google Oneindia Malayalam News

ലഖ്‌നൗ: മഥുരയിലെ ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നിടത്താണ് കൃഷ്ണന്‍ ജനിച്ചതെന്നും പള്ളി പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ബുധാനാഴ്ച പരിഗണിക്കും. അഡീഷണല്‍ ജില്ലാ ജഡ്ജ് ഛയ്യ ശര്‍മ ഇന്ന് ഹര്‍ജി പരിഗണിച്ചു. വാദം കേള്‍ക്കല്‍ 30ന് ആരംഭിക്കുമെന്നും അറിയിച്ചു. മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രവും ഈദ്ഗാഹ് പള്ളിയും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളി നീക്കി ഈ സ്ഥലം പൂര്‍ണമായും അമ്പലത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് 1960കളില്‍ ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പള്ളി-ക്ഷേത്ര ഭാരവാഹികള്‍ നിലവിലുള്ള സ്ഥിതി തുടരാമെന്ന് ചര്‍ച്ച ചെയ്ത് കരാറിലെത്തി. ഈ കരാറിന് മഥുര കോടതി 1968ല്‍ അംഗീകാരം നല്‍കുകയും ചെയ്തു.

k

1968ലെ വിധി റദ്ദാക്കണമെന്നും ക്ഷേത്രം നില്‍ക്കുന്നതിനോട് ചേര്‍ന്ന പള്ളി പൊളിച്ചുനീക്കി 13.37 ഏക്കര്‍ സ്ഥലം ക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നുമാണ് പുതിയ ഹര്‍ജി. കൃഷ്ണന്‍ ജനിച്ച സ്ഥലമാണിതെന്നും ഇവിടെയുണ്ടായിരുന്ന ക്ഷേത്രം മുഗള്‍ ഭരണാധികാരി ഔറംഗസേബ് ഭാഗികമായി പൊളിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ക്ഷേത്ര പ്രതിഷ്ഠയുടെ സുഹൃത്തുക്കള്‍ എന്ന പേരില്‍ രഞ്ജന അഗ്നിഹോത്രിയും മറ്റു അഞ്ചുപേരുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ മഥുരയിലെ സന്യാസി സമൂഹം രംഗത്തുവന്നു.

പാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കംപാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കം

സമാധാനം നിലനില്‍ക്കുന്ന മഥുരയില്‍ പുറത്തുനിന്ന് വന്നവര്‍ പ്രശ്‌നമുണ്ടാക്കാന്‍ നീക്കം നടത്തുകയാണെന്ന് അഖില ഭാരതീയ തീര്‍ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് ആരോപിച്ചു. ഹര്‍ജി നല്‍കിയവര്‍ ദില്ലിയിലും ലഖ്‌നൗവിലുമുള്ളവരാണ്. ഇക്കാര്യമാണ് സ്വാമി സൂചിപ്പിച്ചത്. കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും നേരത്തെ പരിഹരിച്ചതാണ്. നല്ല സൗഹാര്‍ദത്തിലാണ് ഇപ്പോള്‍ മഥരയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും കഴിയുന്നതെന്നും മഹേഷ് പഥക് പറഞ്ഞു.

കഴിഞ്ഞ ദിവസം മഥുരയിലെത്തിയ യുപി ഊര്‍ജ മന്ത്രി ശ്രീകാന്ത് ശര്‍മ, കോടതിയില്‍ നല്‍കിയ ഹര്‍ജിയെ പിന്തുണച്ചു. ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടെ കോടതിയാണ് വലുത്. വിശ്വാസം സംരക്ഷണത്തിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമജന്‍മ ഭൂമി വിവാദമുണ്ടായതിന് സമാനമായ തുടക്കമാണ് ്മഥുരയിലും നടക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ വേളയില്‍ ഉള്ളതു പോലെ ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് വ്യക്തമാക്കി 1991ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചില ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

English summary
Mathura court to hear Civil suit filed seeking removal of Shahi Idgah Masjid on Sept 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X