പെണ്‍കുട്ടികളേ നിങ്ങള്‍ മൊബൈല്‍ ഉപയോഗിക്കാറുണ്ടോ?എങ്കില്‍ വീട്ടിനകത്ത് മതി, അല്ലെങ്കില്‍ പണികിട്ടും!
ലക്‌നൗ: പെണ്‍കുട്ടികള്‍ ഇനി വീട്ടിനകത്ത് മൊബൈല്‍ ഉപയോഗിചാചല്‍ മതിയെന്ന് ഉത്തര്‍പ്രദേശിലെ പഞ്ചായത്തിന്റെ കല്പന. മഥുരയിലെ മദോര പഞ്ചായത്താണ് വിലക്കുമായി വന്നിരിക്കുന്നത്. ഒളിച്ചോട്ടത്തിന് കാരണമാകുന്നതുകൊണ്ടാണ് പഞ്ചായത്ത് ഇങ്ങനെ തീരുമാനിച്ചിരിക്കുന്നത്.
റോഡിലൂടെ പോകുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതാണ് ഒളിച്ചോട്ടത്തിന് കാരണമാകുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിലക്കില്ല. പക്ഷെ അവര്‍ വീട്ടിനകത്ത് ഉപയോഗിച്ചാല്‍ മതിയെന്നാണ് പഞ്ചായത്തിന്റെ കല്പന.

2,100 രൂപ പിഴ അടയ്ക്കണം
പഞ്ചായത്തിന്റെ കല്പന ലംഘിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 2,100 രൂപ പിഴ ചുമത്തുമെന്ന്് മുന്‍ വില്ലേജ് പ്രധാന്‍ മുഹമ്മദ് ഗഫാര്‍ പറഞ്ഞു.

ഗോവധം
ഗോവധത്തിനെതിരായ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രചാരണത്തെ മുസ്ലീം സമുദായം പിന്തുണയ്ക്കുകയാണെന്നും പഞ്ചായത്ത് പറഞ്ഞു.

വിവരം അറിയിക്കുന്നവര്‍ക്ക് ഇനാം...
ഗോവധത്തിന് പഞ്ചായത്ത് തീരുമാനിച്ച പിഴ 2.5 ലക്ഷം രൂപയാണ്. പശുവിനെ കൊല്ലുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 51,000 രൂപ ഇനാം നല്‍കുമെന്നും ഗഫാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വത്ത് കണ്ട്‌കെട്ടും
പഞ്ചായത്തില്‍ മദ്യം വില്‍ക്കുന്നവര്‍ക്ക് 1.11 ലക്ഷം രൂപ പിഴ ചുമത്തുമെന്നും പഞ്ചായത്ത് വ്യക്തമാക്കി. പിഴ തുക നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാനും തീരുമാനമായി.












Click it and Unblock the Notifications