പീഡനത്തിന് കേസ് നല്‍കിയ യുവതിയെ വെടിവച്ച് കൊന്നു
മതുര: ബലാത്സംഗത്തിന് കേസ് കൊടുത്ത യുവതിയെ കോടതി വളപ്പില്‍ അജ്ഞാതന്‍ വെടിവച്ചുകൊന്നു. ഉത്തരപ്രദേശിലെ മതുരയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ അമ്മയ്ക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് തനിക്കുനേരെ ഉണ്ടായ പീഡനക്കേസുമായി ബന്ധപ്പെട്ടാണ് യുവതി കോടതിയിലെത്തിയത്. ഒരു സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗോവിന്ദാനന്ദ തീരഥിനെതിരെ മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവം. മൂന്ന് വര്‍ഷമായി ഈ കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുകയായിരുന്നു 25 കാരിയായ യുവതി.

വെടിയേറ്റ അമ്മയുെട നില ഗുതുതരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമ്മയെ സമീപ ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
മറ്റൊരു ആള്‍ദൈവമായ ഭാഗീരഥി ബാബയും പൊലീസിന്റെ സംശയ നിഴലിലാണ്. അതേ സമയം, പീഡനം നടന്ന് മൂന്ന് വര്‍ഷമായിട്ടും കേസില്‍ ഗോവിന്ദാനന്ദയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതിനെക്കുറിച്ച് പൊലീസ് മൗനം പാലിക്കുകയാണ്.












Click it and Unblock the Notifications