കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഥുര കലാപം; പോലീസ് പൂര്‍ണ സജ്ജരായിരുന്നില്ലെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: മഥുരയില്‍ നടന്ന സംഘര്‍ഷം ചെറുക്കുന്നതില്‍ പോലീസ് പൂര്‍ണ സജ്ജരായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അക്രമികളുടെ കൈയ്യില്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉള്ളകാര്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും അഖിലേഷ് യാവദ് വ്യക്തമാക്കി. സംഘര്‍ഷത്തില്‍ 2 പോലീസുകാരടക്കം 22 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പലവതവണ ചര്‍ച്ചയ്ക്ക് ശ്രമിച്ചതാണ്. അക്രമത്തിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കിയതുമാണ്. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പിന്മാറാന്‍ ആസാദ് ഭാരത് വിധിക് വൈചാരിക് ക്രാന്ത്രി സത്യാഗ്രഹി ഇതില്‍ നിന്നും പിന്മാറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

akhilesh-yadav

മഥുര സംഭവത്തില്‍ സര്‍ക്കാര്‍ നിയമത്തിന്റെ വഴിയില്‍ കര്‍ശന നടപടി സ്വീകരിക്കും. പ്രതികള്‍ക്കെതിരെ ഉടന്‍ പ്രോസിക്യൂഷന്‍ നടപടിയാരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അക്രമികള്‍ പോലീസിനുനേരെ വെടിവെക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തത്.

അന്തരിച്ച ആള്‍ദൈവം ജയ് ഗുരുദേവിന്റെ അനുയായികളാണ് സംഘര്‍ഷത്തിന് പിന്നില്‍. ഏതാണ്ട് 1,200ഓളം കോടിയുടെ സ്വത്തുക്കള്‍ ജയ് ഗുരുദേവിന്റെ ആശ്രമത്തിന് സ്വന്തമായുണ്ട്. 2014ലാണ് അനുയായികള്‍ മഥുരയിലെ ജവഹര്‍ പാര്‍ക്കിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയത്. ഇവിടം ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് നിയമ നടപടിയാരംഭിച്ചത്. എന്നാല്‍ വന്‍തോതിലുള്ള ആയുധങ്ങളുമായി അനുയായികള്‍ പോലീസിനെ തിരിച്ച് ആക്രമിക്കുകയായിരുന്നു.

English summary
Mathura violence; Akhilesh Yadav says Police wasn't fully prepared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X