Get Updates
Get notified of breaking news, exclusive insights, and must-see stories!

മഥുര സംഘര്‍ഷം; കൊല്ലപ്പെട്ട എസ്പിയെ സഹപ്രവര്‍ത്തകര്‍ കൈവിട്ടതോ?

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എസ്പിയുടെ ഭാര്യ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മഥുര സിറ്റി എസ്പി മുകുള്‍ ദ്വിവേദിയുടെ ഭാര്യ അര്‍ച്ചന ദ്വിവേദിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അര്‍ച്ചന ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തില്‍ ദ്വിവേദി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. എസ്പിയെ മന:പൂര്‍വം സംഘര്‍ഷ സ്ഥലത്തേക്ക് അയക്കുകയായിരുന്നെന്ന് അര്‍ച്ചന പറയുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച പാരാ മിലട്ടറി ഫോഴ്‌സ് ഉള്ളപ്പോള്‍ എസ്പിയെ പുതിയായി റിക്രൂട്ട് ചെയ്യപ്പെട്ട പോലീസുകാരുമായി സംഭവസ്ഥലത്തേക്ക് അയച്ചതില്‍ ദുരൂഹതയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

spmukuldwivedi

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടയുടന്‍ മറ്റു പോലീസുകാര്‍ എസ്പിയെ തനിച്ചാക്കി മടങ്ങിയെന്നും അര്‍ച്ചന പറയുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍വെച്ചാണ് കളിച്ചത്. സംഭവത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും സത്യം പുറത്തുവരണമെന്നും അര്‍ച്ചന പറഞ്ഞു.

മുകുള്‍ ദ്വിവേദിയുടെ സഹോരന്‍ പ്രഫുല്‍ ദ്വിവേദിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സത്യം പുറത്തുവരില്ല. രാജ്യത്തെ ഏറ്റവും വലുതും സ്വതന്ത്രവുമായ ഏജന്‍സിയായ സിബിഐ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും പ്രഫുല്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+