മാട്രിമോണിയല്‍ സൈറ്റുകളില്‍ ഇയാളെ കാണുന്നവര്‍ സൂക്ഷിക്കുക!! കല്യാണം ഒരു വീക്ക്‌നസ് ആണ്!!
ഹൈദരാബാദ്: വിവാഹം ഒരു വീക്ക്‌നസ് ആയിട്ടുള്ള പലരെയും കണ്ടിട്ടുണ്ട്. അഞ്ചും ആറും വിവാഹങ്ങള്‍ കഴിക്കുന്ന വിവാഹ തട്ടിപ്പ് വീരന്മാരുടെ ലക്ഷ്യം പണം തന്നെയാണ്. കാലം മാറിയതനുസരിച്ച് വിവാഹ തട്ടിപ്പിലും ട്രെന്‍ഡ് മാറ്റിയ വ്യാജ നികുതി വകുപ്പിലെ ഉന്നതഉദ്യോഗസ്ഥന്‍ പിടിയിലായി.
തന്‍മയ് ഗോസ്വാമി എന്നും ഹേമന്ദ് ഗുപ്ത എന്ന പേരിലും പ്രമുഖ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് പരിപാടി. ഇക്കാലയളവില്‍ ആറ് പേരെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. തട്ടിപ്പിന്റെ കഥകള്‍....

തട്ടിയത് ലക്ഷങ്ങള്‍
ആറ് വിവാഹങ്ങള്‍ കഴിച്ച് ഇതിലൂടെ 70 ലക്ഷത്തിലധികം രൂപയാണ് തട്ടിയത്. മുംബൈ സ്വദേശിനിയായ സ്ത്രീയില്‍ നിന്നും 5.3 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

വിവാഹ സൈറ്റുകള്‍
ഭാരത് മാട്രിമോണി, ശാദി ഡോട്ട് കോം എന്നിങ്ങനെ പ്രമുഖ മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് എല്ലാ വിവാഹങ്ങളും കഴിച്ചിരിക്കുന്നത്.

കുടുംബം കൊല്‍ക്കത്തയില്‍
കൊല്‍ക്കത്തയില്‍ ഭാര്യയും കുട്ടിയും ഉണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ക്കൊപ്പം ഇയാള്‍ വല്ലപ്പോഴുമാണ് കഴിയുന്നത്.













Click it and Unblock the Notifications