കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പനെ കൊല്ലാൻ സഹായിച്ചിട്ടില്ല...ഭാര്യയേയും മകനേയും ഉപദ്രവിച്ചത് ഇതേ പോലീസ്...മഅ്ദനി പറയുന്നു

  • By അനാമിക
Google Oneindia Malayalam News

ബെംഗളൂരു: കാട്ടുകളളന്‍ വീരപ്പനെ പിടികൂടാന്‍ സഹായിച്ചുവെന്ന ആരോപണങ്ങളെ തള്ളി അബ്ദുള്‍ നാസര്‍ മഅ്ദനി. വീരപ്പനെ പിടികൂടി കൊലപ്പെടുത്താന്‍ താന്‍ പോലീസിനെ സഹായിച്ചിട്ടില്ലെന്ന് മഅ്ദനി തന്റെ ഫേസ്ബുക്ക പോസ്റ്റില്‍ വ്യക്തമാക്കി.

Read Also: ജയലളിതയുടെ മരണത്തിന് പിന്നില്‍ പനീര്‍ശെല്‍വം...!! തമിഴ്‌നാട്ടില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്..!!

Read Also: അബുദാബി മലയാളി ഒറ്റ രാത്രികൊണ്ട് കോടീശ്വരൻ..!! അടിച്ചത് പന്ത്രണ്ട് കോടിയുടെ വമ്പൻ ജാക്ക്‌പോട്ട്...!!

മുന്‍ തമിഴ്‌നാട് ഡിജിപി നടരാജാണ് വീരപ്പനെ കൊലപ്പെടുത്താന്‍ മഅ്ദനി സഹായിച്ചുവെന്ന് വീരപ്പന്‍ വേട്ടയുടെ പിന്നാമ്പുറങ്ങള്‍ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയത്.

വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മഅ്ദനി സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ളപ്പോള്‍ വീരപ്പനെ കുടുക്കാന്‍ സഹായിച്ചുവെന്നാണ് മുന്‍ ദൗത്യസേന തലവന്‍ കൂടിയായ ആര്‍ നടരാജന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് മഅ്ദനി പറയുന്നു.

വീരപ്പനേക്കാളും വലിയ ശത്രു

പുതിയ വെളിപ്പെടുത്തല്‍ തന്നെ കുടുക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കുന്നതായും മഅ്ദനി പറയുന്നു. വീരപ്പനേക്കാളും വലിയ ശത്രുവായാണ് തന്നെ അന്നത്തെ തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടിരുന്നത്.

പോലീസിന്റെ ദ്രോഹം

താന്‍ സഹായിച്ചുവെന്ന് പറയുന്ന അതേ പോലീസാണ് തന്നെ സന്ദര്‍ശിക്കാന്‍ വന്ന ഭാര്യയേയും ഇളയമകനേയും ജയിലിന് മുന്നില്‍ വെച്ച് ഉപദ്രവിച്ചതും ഭാര്യയുടെ മേല്‍ കള്ളക്കേസ് ചുമത്തിയതും 3 വര്‍ഷത്തോളം തനിക്ക് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ് സന്ദര്‍ശകനേയും അനുവദിക്കാതിരുന്നതും.

വെറും വങ്കത്തരം

ജയിലിന് പുറത്തേക്ക് എവിടേയും പോകരുതെന്ന് നിരോധനാജ്ഞ പുറപ്പെടപവിച്ച ജയലളിത വീരപ്പനെ പിടിക്കാന്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്നതിലെ വങ്കത്തരം സാധാരണക്കാര്‍ക്ക് മനസ്സിലാകുമെന്നും മഅ്ദനി പറഞ്ഞു.

മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Maudany rejects allegations against him in Veerappan Hunt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X