ദുര്‍മന്ത്രവാദം; മൗലവി പിടിയില്‍
പുനെ: ഭര്‍ത്താവിനെ ചികിത്സിക്കാന്‍ വേണ്ടി യുവതിയോട് നഗ്നയായി അടുത്തിരിക്കാന്‍ ആവശ്യപ്പെട്ട മൗലവി പിടിയില്‍. ദുര്‍മന്ത്രവാദം നടത്തി ക്ഷയരോഗം ഭേദമാക്കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ 25 കാരിയായ വിവാഹിതയോട് പൂര്‍ണനഗ്നയായി കൂടെ ഇരിക്കാന്‍ ആവശ്യപ്പെട്ടത്. യുവതിയുടെ അമ്മയുടെ പരാതിയിന്മേല് പോലീസ് കള്ളമൗലവിയെ പിടികൂടുകയായിരുന്നു.
പുനെയിലാണ് സംഭവം നടന്നത്. മൗലാന സയ്യിദ് ആലം എന്ന ദുര്‍മന്ത്രവാദിയാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ സഹായിയായ ഹമീദ അയൂബ് ഷേഖ് എന്ന 38 കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു. നഗ്നയായിരുന്ന് ദുര്‍മന്ത്രവാദത്തില്‍ സഹഹകരിക്കാന് കൂട്ടാക്കാതിരുന്ന യുവതിയെ ഇവര്‍ അപമാനിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

ദുര്‍മന്ത്രവാദത്തിനും ബലിക്കും എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ ഓര്‍ഡിനന്‍സിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ഉപദ്രവിച്ചതിന് ഐ പി സി 354 ബി പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തു. ഈ ഓര്‍ഡിനന്‍സ് പ്രകാരം പുനെയില്‍ ആദ്യത്തെ അറസ്റ്റാണിത്.
മൗലാന സയ്യിദ് ആലത്തെയും സഹായിയെയും ഡിസംബര്‍ 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 13 വര്‍ഷമായി ജോലി ചെയ്തുവരുന്ന പള്ളിയില്‍ നിന്നും ഇയാളെ പുറത്താക്കുകയും ചെയ്തു. ആലത്തിന്റെ സഹായിയായ ഹമീദയാണ് ദുര്‍മന്ത്രവാദത്തിനായി ഇരകളെ കണ്ടെത്തിയിരുന്നത് എന്ന് പോലീസ് പറഞ്ഞു. ആലത്തിന്റെ വീട്ടിലെ ജോലിക്കാരിയാണ് ഇവര്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications