കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ ചര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല്; സ്ത്രീ ഉസ്താദിനെ മുഖത്തടിച്ചു, ഉസ്താദ് നിരവധി തവണ തിരിച്ചുതല്ലി

Google Oneindia Malayalam News

ദില്ലി: വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകളില്‍ ചര്‍ച്ച പതിവാണ്. പലപ്പോഴും ചര്‍ച്ച കൈവിട്ട് പോകാറുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ഇറങ്ങിപ്പോകുന്ന സാഹചര്യം പലരും കണ്ടിട്ടുമുണ്ടാകും. എന്നാല്‍ ഇവിടെ വ്യത്യസ്തമായ ചില സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നു. ചര്‍ച്ചയ്ക്ക് വന്ന ഇമാം ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു വ്യക്തിയെ മുഖത്തടിച്ചു. അതും സ്ത്രീയെ.

സ്ത്രീ അടിച്ചതിനെ തുടര്‍ന്ന് മൗലാന തിരിച്ചുതല്ലുകയായിരുന്നു. സീ ഹിന്ദുസ്ഥാന്‍ എന്ന ഹിന്ദി ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് മൗലാനയും സ്ത്രീയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. ലൈവായി സംപ്രേഷണം ചെയ്തിരുന്ന ചര്‍ച്ചയില്‍ കൂട്ടയടി നടന്നതോടെ പോലീസെത്തി. വ്യത്യസ്തമായ സംഭവം ഇങ്ങനെ...

ചര്‍ച്ച കൂട്ടത്തല്ലായി

ചര്‍ച്ച കൂട്ടത്തല്ലായി

മൗലാന ഇജാസ് അര്‍ഷദ് ഖാസിമിയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു സ്ത്രീയെ തല്ലിയത്. വാഗ്വാദം മൂത്തപ്പോഴാണ് തല്ലായത്. മൗലാന മൂന്ന് തവണ സ്ത്രീയെ മര്‍ദ്ദിച്ചു. ഫറാഹ് ഫാഇസ് എന്ന അഭിഭാഷകയ്ക്കാണ് മര്‍ദ്ദനമേറ്റത്. അഭിഭാഷകയും മൗലാനയെ തല്ലി. പിന്തിരിപ്പിക്കാനെത്തിയവര്‍ക്കും തല്ല് കിട്ടി. ഇതോടെ കൂട്ടത്തല്ലായി.

വിഷയം മുത്തലാഖ്

വിഷയം മുത്തലാഖ്

മുത്തലാഖായിരുന്നു ചര്‍ച്ചയുടെ വിഷയം. ദേശീയ തലത്തില്‍ വിവാദമായിരിക്കുന്ന മുത്തലാഖിനെതിരെ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ബില്ല് കൊണ്ടുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് സീ ഹിന്ദുസ്ഥാന്‍ നടത്തിയിരുന്നത്. അതിനിടെ അഭിഭാഷകയുടെ ചില വാക്കുകള്‍ കടുത്തുപോയി. അവര്‍ മൗലാനയെ തല്ലുകയും ചെയ്തു. മൗലാന പിന്നീടൊന്നും ആലോചിച്ചില്ല.

പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇങ്ങനെ

പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇങ്ങനെ

മുത്തലാഖ് നിരോധിക്കണമെന്ന് അഭിപ്രായമുള്ള വ്യക്തിയാണ് അഭിഭാഷക ഫറാഹ് ഫാഇസ്. മുത്തലാഖിനെ പിന്തുണയ്ക്കുന്നയാളാണ് മൗലാന. ഖുര്‍ആനില്‍ മുത്തലാഖ് വിവാഹ മോചനത്തിലുള്ള രീതിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് അഭിഭാഷക പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

മുത്തലാഖ് ഇസ്ലാമിക വിരുദ്ധം

മുത്തലാഖ് ഇസ്ലാമിക വിരുദ്ധം

മുത്തലാഖ് ഇസ്ലാമിക വിരുദ്ധമാണെന്ന് അഭിഭാഷക പറഞ്ഞു. മുസ്ലിം സ്ത്രീയുടെ അന്തസ്സ് ഹനിക്കുന്ന രീതിയാണത്. വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയത്തില്‍ മുസ്ലിംസ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും അഭിഭാഷക പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവ് കൂടിയാണ് അഭിഭാഷകയായ ഫാഇസ്.

രാഷ്ട്രവാദി മുസ്ലിം മഹിളാ സംഘ്

രാഷ്ട്രവാദി മുസ്ലിം മഹിളാ സംഘ്

മുസ്ലിം സ്ത്രീകളുടെ ക്ഷേമം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയുടെ നേതാവാണ് ഫാഇസ്. മാത്രമല്ല, ഇവര്‍ ആര്‍എസ്എസുമായി ബന്ധമുള്ള രാഷ്ട്രവാദി മുസ്ലിം മഹിളാ സംഘിന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ്. സുപ്രീംകോടതിയില്‍ അഭിഭാഷകയായ ഇവര്‍ മുത്തലാഖിനെതിരെ പരാതി നല്‍കിയ വ്യക്തിയുമാണ്.

സുപ്രധാന ചോദ്യം

സുപ്രധാന ചോദ്യം

വിവാഹത്തിന് ഇസ്ലാമില്‍ ഒരു രീതി മാത്രമാണ് അവലംബിക്കുന്നത്. അത് ഖുര്‍ആന്‍ പറയുന്ന പ്രകാരമാണ്. പിന്നെ എന്തുകൊണ്ടാണ് വിവാഹ മോചനത്തിന് ഖുര്‍ആനില്‍ പറയാത്ത കാര്യങ്ങള്‍ അവലംബിക്കേണ്ടി വരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് അഭിഭാഷക ചര്‍ച്ചയില്‍ വ്യക്തമാക്കി.

മുസ്ലിം പണ്ഡിതന്‍മാര്‍ പ്രശ്‌നക്കാര്‍

മുസ്ലിം പണ്ഡിതന്‍മാര്‍ പ്രശ്‌നക്കാര്‍

ചര്‍ച്ചയില്‍ പറഞ്ഞ അതേ നിലപാട് തന്നെയാണ് അവര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയിലും ഉന്നയിച്ചിരിക്കുന്നത്. മുസ്ലിം പണ്ഡിതന്‍മാരാണ് പ്രശ്‌നക്കാരെന്നും അവര്‍ സമാന്തര കോടതികള്‍ നടത്തുകയാണെന്നും അഭിഭാഷക ആരോപിച്ചു. കോടതിയില്‍ പോകാന്‍ മുസ്ലിംകളെ പണ്ഡിതന്‍മാര്‍ അനുവദിക്കുന്നില്ലെന്നും അഭിഭാഷക പറഞ്ഞു.

മുത്തലാഖിനും നിക്കാഹ് ഹലാലയും

മുത്തലാഖിനും നിക്കാഹ് ഹലാലയും

മുസ്ലിം സ്ത്രീകള്‍ ശരീഅത്ത് നിയമപ്രകാരം സുരക്ഷിതരാണ്. എന്നാല്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് മുത്തലാഖിനും നിക്കാഹ് ഹലാലയ്ക്കും പ്രധാന്യം നല്‍കുന്നു. ഈ രണ്ട് കാര്യങ്ങളും ഖുര്‍ആനില്‍ പറയാത്തതാണ്. ഖുര്‍ആന്‍ പറയാത്ത കാര്യത്തിനാണ് അവര്‍ പ്രധാന്യം നല്‍കുന്നെതന്നും അഭിഭാഷക പറഞ്ഞു.

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെതിരെ

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെതിരെ

മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഒരു സംഘടന മാത്രമാണ്. അവര്‍ക്ക് മുസ്ലിംകളുടെ മുഴുവന്‍ അധികാരം ആരും നല്‍കിയിട്ടില്ല. മുസ്ലിംകളെയും സര്‍ക്കാരിനെയും വഞ്ചിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അഭിഭാഷക പറയുന്നു. സുപ്രീംകോടതിയിലും നേരത്തെ പല ചര്‍ച്ചകളിലും സ്വീകരിച്ച അതേ നിലപാട് തന്നെയാണ് അഭിഭാഷക ഫാഇസ് സീ ഹിന്ദുസ്ഥാന്‍ ചര്‍ച്ചകയിലും ആവര്‍ത്തിച്ചിരുന്നത്.

മൗലാനയുടെ മുഖത്തടിച്ചു

മൗലാനയുടെ മുഖത്തടിച്ചു

മൗലാന അഭിഭാഷക പറഞ്ഞ വിഷയത്തെ എതിര്‍ത്ത് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. ഇതോടെ അഭിഭാഷകയും എഴുന്നേറ്റു. ഇരുവരെയും പിടിച്ചിരുത്താനും പിന്തിരിപ്പിക്കാനും കൂടെയുണ്ടായിരുന്നവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് മൗലാനയെ അഭിഭാഷക മുഖത്തടിച്ചത്.

പോലീസ് അറസ്റ്റ് ചെയ്തു

പോലീസ് അറസ്റ്റ് ചെയ്തു

അഭിഭാഷക കൈ ഉയര്‍ത്തിസംസാരിക്കുന്നതും ഈ സമയം മൗലാന എതിര്‍ത്ത് ബഹളം വയ്ക്കുന്നതും കാണാം. അതിനിടെയാണ് മൗലാനയെ അഭിഭാഷക തല്ലിയത്. തുടര്‍ന്ന് മൗലാന നിരവധി തവണ തിരിച്ചു തല്ലുകയായിരുന്നു. തല്‍സമയം ചര്‍ച്ചയായതിനാല്‍ എല്ലാവരും ദൃശ്യം കണ്ടു. ചാനല്‍ പോലീസിനെ വിളിച്ചു. പോലീസെത്തി മൗലാനയെ അറസ്റ്റ് ചെയ്തു.

ദോഹയും ദുബായിയും മാറിനില്‍ക്കും!! ഖത്തറില്‍ പുതിയ ആഡംബര നഗരം വരുന്നു; ലോകം ഖത്തറിലേക്ക്ദോഹയും ദുബായിയും മാറിനില്‍ക്കും!! ഖത്തറില്‍ പുതിയ ആഡംബര നഗരം വരുന്നു; ലോകം ഖത്തറിലേക്ക്

ഷോക്കിങ്!! നടി പ്രിയങ്ക ആത്മഹത്യ ചെയ്തു; കുടുംബ കലഹമെന്ന് റിപ്പോര്‍ട്ട്, പോലീസ് പറയുന്നത്...ഷോക്കിങ്!! നടി പ്രിയങ്ക ആത്മഹത്യ ചെയ്തു; കുടുംബ കലഹമെന്ന് റിപ്പോര്‍ട്ട്, പോലീസ് പറയുന്നത്...

English summary
Maulana Ejaz Arshad Qasmi assaults advocate Farah Faiz during live TV debate on Zee Hindustan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X