ഇന്ത്യ വിട്ടുകൊടുത്ത ഭീകരന്‍... അവനാണ് പത്താന്‍കോട് ആക്രമണത്തിന്റെ സൂത്രധാരന്‍
ദില്ലി: ആരാണ് പത്താന്‍കോട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍? ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ആരാണ് ആ തീവ്രവാദി സംഘത്തിന്റെ തലവന്‍?
മൗലാന മസൂദ് അസ്ഹര്‍... അതാണ് അയാളുടെ പേര്. അയാള്‍ക്ക് ഇന്ത്യയുമായി ഒരു ബന്ധമുണ്ട്. ഒരിയ്ക്കല്‍ ഇന്ത്യ പിടികൂടി തടവിലിട്ട തീവ്രവാദിയാണ് ഇയാള്‍. നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്ക് അയാളെ സ്വതന്ത്രനാക്കേണ്ടി വന്നു.
കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ സ്വതന്ത്രനാക്കേണ്ടി വന്ന ഭീകരരില്‍ ഒരാളായിരുന്നു മൗലാന മസൂദ് അസര്‍.

ജെയ്‌ഷെ മുഹമ്മദ്
പത്താന്‍കോട് ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് തെളിയുന്നത്. ഇന്ത്യ അറസ്റ്റ് ചെയ്ത് തടവിലാക്കിയ തീവ്രവാദിയാണ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍.

മൗലാന മസൂദ് അസ്ഹര്‍
മൗലാന മസൂദ് അസ്ഹര്‍ ആണ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍. ഇന്ത്യന്‍ ജയിലില്‍ തടവിലായിരുന്ന മസൂദ് അസറിനെ ഇന്ത്യക്ക് 16 വര്‍ഷം മുമ്പ് മോചിപ്പിയ്‌ക്കേണ്ടിവന്നു.

കാണ്ഡഹാര്‍ വിമാനറാഞ്ചല്‍
1999 ല്‍ ആണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവിയ്ക്കുന്നത്. നേപ്പാളില്‍ നിന്ന് ദില്ലിയിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തീവ്രവദികള്‍ റാഞ്ചുകയായിരുന്നു. അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് ഇറക്കിയത്.

മോചനദ്രവ്യം
അന്ന് വിമാനത്തിലെ യാത്രക്കാരെ സ്വതന്ത്രരാക്കാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടത് ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ഭീകരരെ സ്വതന്ത്രരാക്കാനാണ്. മൗലാന മസൂദ് അസര്‍, മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍, അഹമ്മദ് ഒമര്‍ സയീദ് ഷേയ്ഖ് എന്നിവരെ ആണ് മോചിപ്പിയ്ക്കാന്‍ ആവശ്യപ്പെട്ടത്.

വിമാനത്തിലെത്തിച്ചു
യാത്രക്കാരുടെ സുരക്ഷയെ കരുതി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് ആണ് വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിച്ച തീവ്രവാദികളുമായി കാണ്ഡഹാറിലേയ്ക്ക് പോയത്. തുടര്‍ന്ന് യാത്രക്കാരെ മോചിപ്പിച്ചു.

പാകിസ്താനില്‍
സ്വതന്ത്രരാക്കിയ ഭീകരരുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നായിരുന്നു പാകിസ്താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് പേരും പിന്നീട് പാകിസ്താനില്‍ തന്നെയാണ് താമസിച്ചിരുന്നതെന്ന് തെളിയിക്കപ്പെട്ടു.

ജെയ്‌ഷെ മുഹമ്മദ്
ഇതിന് ശേഷമാണ് മസൂര്‍ അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടയുണ്ടാക്കിയത്. പിന്നീട് ഇന്ത്യയില്‍ ഒട്ടേറെ തീവ്രവാദ ആക്രമണങ്ങള്‍ ഇവര്‍ നടത്തി.

പാര്‍ലമെന്റ് ആക്രമണം മുതല്‍
രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. മുംബൈ ഭീകരാക്രമണത്തിലും ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടായിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications