സാര്‍വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍; നാളെ മേയ് ദിനം, ചരിത്രവും പ്രാധാന്യവും അറിയാം
വീണ്ടുമൊരു തൊഴിലാളി ദിനം കൂടി കടന്നെത്തിയിരിക്കുകയാണ്. സാര്‍വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന്‍..സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍...എന്ന വയലാറിന്റെ ഗാനം അനുസ്മരിച്ച് ഓരോ തൊഴിലാളികളും നാളെ മേയ് ദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊവിഡിനെ തുടര്‍ന്ന് തൊഴിലാളി ദിനം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഇത്തവണ വിപുലമായ പരിപാടികള്‍ നടത്താനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
പുതിയൊരു തൊഴിലാളി ദിനം കൂടി കടന്നുവരുമ്പോള്‍, അതിന് പിന്നിലെ ചരിത്രവും നാം എല്ലാവരും അറിയണം. തൊഴിലാളി ദിനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് വിവിധ വാദങ്ങള്‍ ഉയരുന്നുണ്ട്. 1856ല്‍ തൊഴില്‍ സമയം എട്ട് മണിക്കൂറായി നിശ്ചയിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഓസ്ട്രേലിയയിലാണ് തൊഴിലാളി ദിനം ആചരിക്കുകയെന്ന ആശയം ഉയര്‍ന്നതെന്നാണ് ഇതില്‍ ആദ്യം ഉയര്‍ന്നുവന്ന വാദം.

തൊഴിലാളി ദിനത്തിന്റെ മറ്റൊരു വാദം ഉയര്‍ന്നത് അമേരിക്കയില്‍ നിന്നാണ്. അമേരിക്കയിലെ ചിക്കാഗോയില്‍ 1886 ഹേയ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നു. തൊഴിലാളികള്‍ സമാധാനപരമായി നടത്തിയ പൊതുയോഗത്തില്‍ പൊലീസ് നടത്തിയ വെയിവയ്പ്പാണ് ഹേ കൂട്ടക്കൊല.
തൊഴിലാളി ദിനത്തില്‍ അര്‍ജന്റീനയില്‍ നിന്നുയരുന്ന വാദം മറ്റൊന്നാണ് . അര്‍ജന്റീനയില്‍ മെയ് ഒന്നിന്‌തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ട ദിവസത്തിന്റെ വാര്‍ഷികം എന്ന നിലയില്‍ ധാരാളം ആഘോഷങ്ങള്‍ അരങ്ങേറുകയാണ് ചെയ്യുന്നത്. പ്രാദേശികമായി ചെറുയോഗങ്ങള്‍ സംഘടിപ്പിക്കുന്നു. പരസ്പരം ആശംസകള്‍ കൈമാറുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. 1909 ല്‍ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി, അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി ഇതു കണക്കാക്കുന്നു. ഹുവാന്‍.ഡി.പെറോണ്‍ എന്നയാളുടെ നേതൃത്വത്തില്‍ വന്ന തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാരാണ് ഈ ദിനം വളരെ പ്രാധാന്യത്തോടെ കൊണ്ടാടുവാന്‍ തീരുമാനിച്ചതെന്ന് ചരിത്രം പറയുന്നു.
അതേസമയം, 1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍സമയം എട്ടുമണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ബഹുമാന സൂചകമായി എണ്‍പതോളം രാജ്യങ്ങള്‍ ഈ ദിനത്തില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video
ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറി വൈക്കോ ആണ് തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയില്‍ പൊതു അവധിയായത്.സമീപ കാലത്തായി ബംഗളൂരുവിലും മറ്റുമുള്ള ടെക്കികളും മെയ്ദിന റാലികളും ആഘോഷങ്ങളും നടത്തുന്നുണ്ട്.












Click it and Unblock the Notifications