• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി പ്രഭാവം ചാന്ദ്‌നി ചൗക്കില്‍ ഹര്‍ഷവര്‍ധന് തുണയ്ക്കുമോ? ബിജെപിയെ കാത്തിരിക്കുന്നത്

  • By Desk

ദില്ലി: ദില്ലിയുടെ സ്വര്‍ണമെന്നറിയപ്പെടുന്ന ചാന്ദ്‌നി ചൗക്ക് മണ്ഡലം ഇന്ത്യയിലെ ഏറ്റവും ചരിത്രപരമായ മണ്ഡലങ്ങളില്‍ ഒന്നാണ്. രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തിയിരുന്ന മണ്ഡലത്തില്‍ ഇത്തവണ രണ്ടു പ്രധാന നേതാക്കള്‍ തമ്മിലാണ് പോരാട്ടം. ഡല്‍ഹി പ്രതിനിധീകരിച്ച് നാല് തവണ ലോക്‌സഭയിലേക്കെത്തിയ ജയ്പ്രകാശ് അഗര്‍വാളും സിറ്റിംഗ് എംപിയും ബിജെപി നേതാവുമായ ഹര്‍ഷവര്‍ധനുമാണ് ഇത്തവണ അങ്കത്തട്ടില്‍. ആം ആദ്മി പാര്‍ട്ടി നേതാവായ പങ്കജ് ഗുപ്തയുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന് വഴിവെച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കാൻ കോൺഗ്രസിന് പ്രത്യേക സമിതി; ആദ്യ തെളിവെടുപ്പ് മലബാറിൽ

2008 വരെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും ചെറിയ പാര്‍ലമെന്റ് മണ്ഡലമായിരുന്നു ചാന്ദിനി ചൗക്ക്. ഈ മണ്ഡലത്തില്‍ പഴയ ഡല്‍ഹിയുടെ ഭാഗമായ ചാന്ദ്‌നി ചൗക്ക്, ബല്ലിമരന്‍, മത്യമഹല്‍,അജ്‌മേരി ഗേറ്റ്, പഹര്‍ഗഞ്ജ് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം വലിപ്പം 30 ശതമാനമായി വര്‍ധിച്ചു. ജനസാന്ദ്രത ഏറിയ ഇടുങ്ങിയ നടപ്പാതകളുള്ള പ്രദേശങ്ങളാണ് മണ്ഡലത്തില്‍ ഭൂരിഭാഗവും. 2008ലെ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം മോഡല്‍ ടൗണ്‍, ട്രൈ നഗര്‍, വാസിര്‍പൂര്‍, ഷാലിമാര്‍ബാഗ്, ഷകൂര്‍ ബസ്തി എന്നീ വടക്കന്‍ ഡല്‍ഹി പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സിവില്‍ ലൈന്‍സ്, ഡല്‍ഹി യൂനിവേഴ്‌സിറ്റി, തിമാര്‍പൂറിലെ സര്‍ക്കാര്‍ കോളനികള്‍ എന്നിവ മണ്ഡലത്തിലെ 25 ശതമാനം ആളുകളെ പ്രതിനിധീകരിക്കുന്നു. ആദര്‍ശ് നഗര്‍, ജഹാംഗീര്‍പുരി തുടങ്ങിയ അനധികൃത കോളനികളും ഷക്കൂര്‍ ബസ്തി, ഇന്ദര്‍ലോക് തുടങ്ങിയ ചേരികളിലുള്ളവരാണ് 25 ശതമാനം മുതല്‍ 30 ശതമാനം വരെയുള്ളവ. ചാന്ദ്‌നി ചൗക്കിലെ 18 ശതമാനം ജനങ്ങളും വ്യാപാരികളും ബിസിനസുകാരും വൈശ്യരുമാണ്. വളരെ വലിയൊരു വിഭാഗം മുസ്ലീങ്ങളും മണ്ഡലത്തിലുണ്ട്.

മണ്ഡലത്തിലെ കച്ചവടക്കാരായ ഉയര്‍ന്ന ജാതി ബ്രാഹ്മണര്‍ ബിജെപിക്കാണ് പരമ്പരാഗതമായി വോട്ട് ചെയ്യുന്നത്. അതേസമയം മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഇതിനു പുറമേ സാമൂഹിക പ്രശ്‌നങ്ങള്‍ മണ്ഡലത്തില്‍ ഇതിനോടകം കത്തുന്നുണ്ട്.

സിറ്റിംഗ് എംപിയും കേന്ദ്ര മന്ത്രിയുമായ ഹര്‍ഷ് വര്‍ധന്‍ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിലേക്ക് വന്നില്ലെന്നും മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും വോട്ടര്‍മാര്‍ പരാതിപ്പെടുന്നു. മാത്രമല്ല കോണ്‍ഗ്രസാണ് കൂടുതല്‍ പ്രവര്‍ത്തനം നടത്തുന്നതെന്നും കബില്‍ സിബല്‍ പ്രദേശത്ത് സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല മോദി തരംഗം മാത്രമാണ് കപിലിന്റെ തോല്‍വിക്ക് കാരണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന സീറ്റ് 2014ലെ തിരഞ്ഞെടുപ്പിലാണ് ബിജെപി നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഎപിയുടെ അശുതോഷിനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ കപില്‍ സിബലിന്റെ സ്ഥാനം മൂന്നാമതായിരുന്നു. സോഫ്റ്റ്‌വേര്‍ പ്രൊഫഷണലായ പങ്കജ് ഗുപ്തയാണ് ഇത്തവണ എഎപിയുടെ സ്ഥാനാര്‍ഥി.

കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്താന്‍ രണ്ടു തവണ എംപിയായ ജയപ്രകാശ് അഗര്‍വാളിനാണ് ഇത്തവണ താന്‍ വോട്ട് ചെയ്യുകയെന്ന് മണ്ഡലത്തിലെ അറുപതുകാരനായ വോട്ടര്‍ ഷൗക്കത്ത് പറയുന്നു. ചാന്ദി ചൗക്കിലും പഴയ ഡല്‍ഹി പ്രദേശങ്ങളിലും തികച്ചും വ്യത്യസ്തമായ ചരിത്രമാണുള്ളത്. അതുകൊണ്ടാണ് മണ്ഡലത്തിലെ പ്രാദേശിക സ്വത്വം ആഴത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ പഴ- പച്ചക്കറി മൊത്തവ്യാപാര വിപണിയായ ആസാദ്പൂരിലേക്ക് പ്രവേശിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലാകുന്ന കാര്യം ആ പ്രദേശത്തെ ജനങ്ങളും കച്ചവടക്കാരും എല്ലായ്‌പ്പോളും തിരക്കിലാണ്. 24 മണിക്കൂറും തിരക്കേറിയ ഈ മാര്‍ക്കറ്റില്‍ ചൂട് 40 ഡിഗ്രിയിലായിരുന്നപ്പോള്‍ പോലും പണിയെടുക്കേണ്ടി വരുന്ന ഭൂരിഭാഗം തൊഴിലാളികളും ചുമടെടുപ്പുകാരും പൂര്‍വാഞ്ചലികളാണ്.

പൂര്‍വാഞ്ചലികളുടെ വോട്ട് നിര്‍ണായകമാണെങ്കിലും അവരില്‍ കുറച്ച് പേര്‍ക്ക് മാത്രമേ ഡല്‍ഹിയില്‍ വോട്ടവകാശമുള്ളൂ. ആസാദ്പുര്‍ വിപണിയില്‍ നിന്ന് 500-600 മീറ്ററില്‍ അധികം ദൂരെയാണ് ലാല്‍ബാഗ്. ഈ ചേരിയില്‍ താമസിക്കുന്ന ഭൂരിഭാഗം പൂര്‍വാഞ്ചലികളും ആസാദ്പൂരിലോ അടുത്തുള്ള ഫാക്ടറികളിലോ ജോലി ചെയ്യുന്നവരാണ്. ഇവിടെയുള്ളവരെല്ലാം തന്നെ സ്ഥാനാര്‍ഥി ആരാണെന്നുള്ളതില്‍ ഉപരിയായി മോദി പ്രഭാവത്തില്‍ മാത്രം ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണ്.

English summary
May Modi wave Harshvaradhan in Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X