കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടു; കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് വ്യക്തമാക്കി സംസ്ഥാന വനംവകുപ്പ് മന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടുക എന്ന ഒറ്റലലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ജെഡിഎസ്സുമായി സഖ്യം രൂപീകരിച്ചത്.

<strong>2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും</strong>2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും

ഭരണം നിലനിര്‍ത്താന്‍ പലപ്പോഴും കോണ്‍ഗ്രസ്സിന് ഏറെ വിട്ടുവീഴ്ച്ചകള്‍ നടത്തേണ്ടി വന്നിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ്സിന് ശക്തിപകര്‍ന്ന് മറ്റൊരു കക്ഷിയില്‍ നിന്നുള്ള മന്ത്രി പാര്‍ട്ടിയിലേക്ക് എത്തുന്നത്. രാഹുല്‍ഗാന്ധിയുടെ ഇടപെടലിനേ തുടര്‍ന്നാണ് മന്ത്രിയുടെ വരവെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ്സിന്റെ വലിയ വിട്ടുവീഴ്ച്ച

കോണ്‍ഗ്രസ്സിന്റെ വലിയ വിട്ടുവീഴ്ച്ച

79 സീറ്റുകള്‍ തങ്ങള്‍ക്കുണ്ടായിട്ടും 36 സീറ്റുള്ള ജെഡിഎസ്സിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുത്തത് കോണ്‍ഗ്രസ്സിന്റെ വലിയ വിട്ടുവീഴ്ച്ചയായിരുന്നു. സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെങ്കിലും മുന്നണിക്കുള്ളില്‍ പലപ്പോഴും പ്രശ്‌നങ്ങല്‍ ഉടലെടുത്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍

സര്‍ക്കാര്‍ താഴെപോവും എന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലില്‍ ആണ് പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിച്ചത്.

കര്‍ണാടകത്തിന് പ്രത്യേക ശ്രദ്ധ

കര്‍ണാടകത്തിന് പ്രത്യേക ശ്രദ്ധ

സംസ്ഥാന ഭരണം ബിജെപി പിടിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. രാഹുലിന്റെ നേതൃത്വത്തില്‍ പുതിയ ചിലനീക്കങ്ങളും കോണ്‍ഗ്രസ്സ് അണിയറില്‍ ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആര്‍ ശങ്കര്‍

ആര്‍ ശങ്കര്‍

ഈ നീക്കങ്ങളുടെ ഭാഗമായണ് സംസ്ഥാന വനംമന്ത്രിയായ ആര്‍ ശങ്കര്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിലേക്ക് എത്തുന്നതെന്നാണ് സൂചന. കര്‍ണാടക പ്രജ്ഞാവന്ത ജനതാ പക്ഷത്തിന്റെ ഏക എംഎല്‍എയാണ് ആര്‍ ശങ്കര്‍.

രാഹുലിന്റെ ഇടപെടലും

രാഹുലിന്റെ ഇടപെടലും

ആര്‍ ശങ്കറിനെ കോണ്‍ഗ്രസ്സില്‍ എത്തിക്കാനുള്ള നീക്കം കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. രാഹുലിന്റെ ഇടപെടലും ഉണ്ടായതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം പാര്‍ട്ടിയില്‍ ഉന്നതമായ സ്ഥനവുമാണ് അദ്ദേഹത്തിന് നല്‍കിയ ഓഫര്‍.

നല്ല മുഹുര്‍ത്തം നോക്കി

നല്ല മുഹുര്‍ത്തം നോക്കി

കോണ്‍ഗ്രസ്സില്‍ ചേരുമെന്ന കാര്യം ആര്‍ ശങ്കറും വ്യക്തമാക്കിയിട്ടുണ്ട്. നല്ല മുഹുര്‍ത്തം നോക്കി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് എടുക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശങ്കര്‍ പാര്‍ട്ടി മാറുന്നതെന്ന് ആരോപണവുമുണ്ട്.

പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍

പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍

മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നവത്രേ. റാന്നിബന്നൂരില്‍ നിന്നാണ് ആര്‍ ശങ്കര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രശ്‌ന പരിഹാരം

പ്രശ്‌ന പരിഹാരം

അതേസമയം മന്ത്രിസഭാ പനസംഘടനക്കുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ പ്രധാന പ്രശ്നം ജെഡിഎസ്സിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു എന്നായിരുന്നു. ഇത് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രശ്‌ന പരിഹാരം എന്ന നിലയിലാണ് മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്.

ഈ മാസം പത്തിനു മുമ്പ്

ഈ മാസം പത്തിനു മുമ്പ്

ഈ മാസം പത്തിനു മുമ്പ് മന്ത്രിസഭാ പുനഃസഘടന ഉണ്ടാവുമെന്നാണ് രാഹുല്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നത്. കോണ്‍ഗ്രസിന് അഞ്ച് മന്ത്രിമാരിലധികം കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ജെഡിഎസ്സും കോണ്‍ഗ്രസും സര്‍ക്കാരില്‍ തുല്യപ്രാധാന്യത്തിനുള്ള വഴിയൊരുക്കും.

ജാര്‍ക്കിഹോളി സഹോദരന്‍മാര്‍

ജാര്‍ക്കിഹോളി സഹോദരന്‍മാര്‍

പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് തുടക്കമിട്ട എംഎല്‍എമാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ എന്തായാലും പരിഗണിക്കാമെന്ന് രാഹുല്‍ നേരത്തെ ഉറപ്പുനല്‍കിയിട്ടുണ്ട്. ജാര്‍ക്കിഹോളി സഹോദരന്‍മാരെയാണ് ഇതിനായി പരിഗണിക്കുക.

എല്ലാ സീറ്റിലും

എല്ലാ സീറ്റിലും

ഒരാള്‍ക്ക് ഉപമുഖ്യമന്ത്രി പദവും മറ്റൊരാള്‍ക്ക് പാര്‍ട്ടി അധ്യക്ഷ പദവി നല്‍കാമെന്ന് രാഹുല്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. പകരം ബെലഗാവിയിലെ എല്ലാ സീറ്റിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

<strong></strong>ഡ്രൈവര്‍ കള്ളംപറഞ്ഞത് എന്തിന്?; അപകടത്തേക്കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ടെന്ന് ഹനാന്‍ഡ്രൈവര്‍ കള്ളംപറഞ്ഞത് എന്തിന്?; അപകടത്തേക്കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ടെന്ന് ഹനാന്‍

English summary
May soon join Congress: Forest Minister R Shankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X