കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴും; ഉപാധികളുമായി മായാവതി രംഗത്ത്, രണ്ട് ആവശ്യങ്ങള്‍...

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിനെ വിറപ്പിച്ച് BSP | Oneindia Malayalam

ലഖ്‌നൗ: മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനെ വിറപ്പിച്ച് ബിഎസ്പി. മധ്യപ്രദേശില്‍ നേരത്തെ നിരുപാധിക പിന്തുണ നല്‍കിയ ബിഎസ്പി ഇപ്പോള്‍ പുതിയ ആവശ്യം മുന്നോട്ട് വച്ചു. രണ്ട് ആവശ്യങ്ങളാണ് മുന്നോട്ട് വച്ചരിക്കുന്നത്. ഇവ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി.

ബിഎസ്പിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴും. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ വേണ്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് നേരത്തെ മായാവതി വ്യക്തമാക്കിയിരുന്നു....

സഭയിലെ അവസ്ഥ

സഭയിലെ അവസ്ഥ

230 അംഗങ്ങളാണ് മധ്യപ്രദേശ് നിയമസഭയില്‍. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 അംഗങ്ങളുടെ പിന്തുണ. കോണ്‍ഗ്രസിന് ലഭിച്ചത് 114. ഇനി രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമുള്ള സമയത്താണ് ബിഎസ്പിയും എസ്പിയും പിന്തുണയുമായി എത്തിയത്.

 ഇഷ്ടം കൊണ്ടല്ല

ഇഷ്ടം കൊണ്ടല്ല

ഇരുപാര്‍ട്ടികളുടെയും പിന്തുണയോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം. കോണ്‍ഗ്രസിനോടുള്ള ഇഷ്ടം കൊണ്ടല്ല, പകരം ബിജെപിയോടുള്ള വെറുപ്പാണ് കോണ്‍ഗ്രസിനെ പിന്തുണയ്്ക്കാന്‍ കാരണമെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. നിരുപാധിക പിന്തുണയാണ് ബിഎസ്പി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ കളി മാറ്റുകയാണ്.

 ഏപ്രില്‍ രണ്ടിലെ ബന്ദും കേസുകളും

ഏപ്രില്‍ രണ്ടിലെ ബന്ദും കേസുകളും

മധ്യപ്രദേശിലും രാജസ്ഥാനിലും ഏപ്രിലിലെ ഭാരത് ബന്ദിന്റെ പേരിലെടുത്ത കേസുകള്‍ റദ്ദാക്കണമെന്നാണ് മായാവതി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. എസ് സി/എസ്ടി നിയമം ദുര്‍ബലമാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ഏപ്രില്‍ രണ്ടിന് പിന്നാക്ക വിഭാഗക്കാര്‍ ബന്ദ് പ്രഖ്യാപിച്ചത്. എന്നാല്‍ അന്ന് വ്യാപക അക്രമമുണ്ടായി.

 കേസുകള്‍ റദ്ദാക്കിയില്ലെങ്കില്‍

കേസുകള്‍ റദ്ദാക്കിയില്ലെങ്കില്‍

മധ്യപ്രദേശിലും രാജസ്ഥാനിലും ഒട്ടേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരായിരുന്നു കേസിലെ പ്രതികള്‍. ഈ കേസുകള്‍ പിന്‍വലിക്കണമെന്നാണ് മായാവതി മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. കേസില്‍ പ്രതികളായ പലരും ജയിലിലാണ്.

പുറത്തുനിന്നുള്ള പിന്തുണ

പുറത്തുനിന്നുള്ള പിന്തുണ

ബിഎസ്പി മുന്നോട്ട് വച്ച ആവശ്യം കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ ഇരുസംസ്ഥാനങ്ങളിലും നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്നും മായാവതി ഭീഷണി മുഴക്കി. പുറത്തുനിന്നുള്ള പിന്തുണയാണ് ബിഎസ്പി ഇരുസംസ്ഥാനത്തും നല്‍കുന്നത്. ഇവരുടെ പിന്തുണയില്ലെങ്കില്‍ കോണ്‍ഗ്രസ് ഭരണം നിലംപൊത്തും.

രണ്ടാമത്തെ ആവശ്യം

രണ്ടാമത്തെ ആവശ്യം

ബിഎസ്പി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി പുതിയ വാര്‍ത്താകുറിപ്പ് പുറത്തിറക്കി. സഖ്യം തുടരണമെങ്കില്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് കുറിപ്പിലുള്ളത്. രാജസ്ഥാനിലും മധ്യപ്രദേശിലും പിന്നാക്കക്കാര്‍ക്കെതിരെ എടുത്ത കേസ് ഒഴിവാക്കണം. പിന്നാക്ക വിഭാഗക്കാരുടെ സംവരണം ഉറപ്പു വരുത്തണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു.

 സാഹചര്യം ഇങ്ങനെ

സാഹചര്യം ഇങ്ങനെ

എസ് സി/എസ്ടി വിഭാഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കുന്ന 1989ലെ നിയമം ഭാഗികമായി അസാധുവാക്കി കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്നാണ് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടത്. നേരത്തെയുള്ള നിയമം അസാധുവാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഏപ്രില്‍ രണ്ടിന് ദേശവ്യാപക ബന്ദ് നടത്തിയത്.

 നിയമം ശക്തമാക്കി കേന്ദ്രം

നിയമം ശക്തമാക്കി കേന്ദ്രം

മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും ബന്ദിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഒമ്പത് പേര്‍ മരിക്കുകയും ചെയ്തു. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഭാഗികമായി റദ്ദാക്കിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ശക്തമാക്കുകയായിരുന്നു.

ഉയര്‍ന്ന ജാതിക്കാരുടെ പ്രതിഷേധം

ഉയര്‍ന്ന ജാതിക്കാരുടെ പ്രതിഷേധം

ദളിത് ആക്രമണത്തിനെതിരായ നിയമം ശക്തിപ്പെടുത്തിയത് ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ടവരുടെ പ്രതിഷേധത്തിന് കാരണായിരുന്നു. മുന്നാക്കക്കാര്‍ ബിജെപിയെ തള്ളിയതിന് ഒരു കാരണം ഇതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ദളിതുകളുടെ വോട്ടുകള്‍ പൂര്‍ണമായി ബിജെപിക്ക് കിട്ടിയതുമില്ല.

ബിജെപിക്ക് തിരിച്ചടി ലഭിച്ചത് ഇങ്ങനെ

ബിജെപിക്ക് തിരിച്ചടി ലഭിച്ചത് ഇങ്ങനെ

ദളിത് വോട്ടും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ വോട്ടും ബിജെപിക്ക് പൂര്‍ണമായും കിട്ടിയില്ല. മാത്രമല്ല, കര്‍ഷകരും ബിജെപിയെ അകറ്റി. അവസരം മുതലെടുത്ത് കോണ്‍ഗ്രസ് കര്‍ഷകരെ കൂടെ നിര്‍ത്തി. ഇതെല്ലാം ബിജെപിക്ക് തിരിച്ചടിയായി. അതിന്റെ ഫലമാണ് ബിജെപി ഭരിച്ചിരുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

 നിയമപോരാട്ടത്തിന് വഴിയൊരുക്കും

നിയമപോരാട്ടത്തിന് വഴിയൊരുക്കും

കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം കോണ്‍ഗ്രസ് ഭരണത്തിലേറിയ ഉടനെ മൂന്ന് സംസ്ഥാനങ്ങളിലും നടപ്പാക്കിയുരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രതിഛായ കൂടുതല്‍ മെച്ചപ്പെട്ടു. എന്നാല്‍ മായാവതി മുന്നോട്ട് വച്ചിരിക്കുന്ന പുതിയ വെല്ലുവിളി നിസാരമല്ല. ഒരു പക്ഷേ, കേസുകള്‍ പിന്‍വലിക്കുന്നത് പുതിയ നിയമപോരാട്ടത്തിന് കാരണമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് നിര്‍ണായകമാകും.

പഞ്ചാബില്‍ തൂത്തുവാരി കോണ്‍ഗ്രസ്; നേടിയത് മികച്ച വിജയം, അട്ടിമറിയെന്ന് ശിരോമണി അകാലിദള്‍പഞ്ചാബില്‍ തൂത്തുവാരി കോണ്‍ഗ്രസ്; നേടിയത് മികച്ച വിജയം, അട്ടിമറിയെന്ന് ശിരോമണി അകാലിദള്‍

English summary
BSP warns Congress in MP, Rajasthan: ‘Withdraw cases filed during April Bharat Bandh or..’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X