മായന്തിയെ ഡിന്നറിന് ക്ഷണിച്ച് ആരാധകൻ! ഭർത്താവിനൊപ്പം വരാമെന്ന് അവതാരകയുടെ മറുപടി...
മായന്തിയുടെ സൗന്ദര്യത്തിൽ മനംമയങ്ങിയ ഫഹദ് ഖാൻ ഇക്കാര്യങ്ങളും ട്വീറ്റിൽ കുറിച്ചിരുന്നു.
Recommended Video

ദില്ലി: ഐപിഎൽ അവതാരക മായന്തി ലാംഗറിനെ ഡിന്നറിന് ക്ഷണിച്ചുള്ള ആരാധകന്റെ ട്വീറ്റും മായന്തിയുടെ മറുപടി ട്വീറ്റും വൈറലാകുന്നു. ഫഹദ് ഖാൻ എന്നയാളാണ് തന്റെ പ്രിയ അവതാരകയെ ട്വിറ്ററിലൂടെ ഡിന്നറിന് ക്ഷണിച്ചത്. മായന്തിയുടെ സൗന്ദര്യത്തിൽ മനംമയങ്ങിയ ഫഹദ് ഖാൻ ഇക്കാര്യങ്ങളും ട്വീറ്റിൽ കുറിച്ചിരുന്നു.
മയന്തി ലാംഗര്‍ ഭര്‍ത്താവ് സ്റ്റ്യുവര്‍ട്ട് ബിന്നിയെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ സംഭവിച്ചത്
''നിങ്ങളെ കാണുമ്പോൾ ഞാൻ ഐപിഎൽ കാണുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. നിങ്ങളുടെ വ്യക്തിത്വവും ഗുണങ്ങളും അത്രമേൽ ശ്രേഷ്ടമാണ്. നിങ്ങളെ ഡിന്നറിന് കൊണ്ടുപോകാൻ എനിക്ക് അധികാരമുണ്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എത്ര സുന്ദരിയാണെന്ന് പറയാൻ എനിക്ക് വാക്കുകളില്ല''- ഫഹദ് ഖാൻ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ ഫഹദ് ഖാന്റെ ട്വീറ്റിന് മായന്തി നൽകിയ മറുപടിയാണ് മറ്റുള്ളവരെ ഞെട്ടിച്ചത്. ആരാധകരുടെ ഇത്തരത്തിലുള്ള ട്വീറ്റുകൾക്ക് ടിവി അവതാരകരും നടിമാരും സാധാരണയായി മറുപടി നൽകാറില്ല. എന്നാൽ ലോകമാകെ അറിയപ്പെടുന്ന മായന്തി ലാംഗർ ഇക്കാര്യത്തിൽ പതിവ് തെറ്റിച്ചു. തന്നെ ഡിന്നറിന് ക്ഷണിച്ച ഫഹദ് ഖാനോട് നന്ദി പറഞ്ഞ മായന്തി, ഭർത്താവിനൊപ്പം ഡിന്നറിന് വരാമെന്നും പറഞ്ഞു.
മായന്തി ലാംഗറിന്റെ മറുപടി ട്വീറ്റ് നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരു സാധാരണ ആരാധകന്റെ ക്ഷണം സ്വീകരിച്ച് ഡിന്നറിന് പോകാനൊരുങ്ങുന്ന മായന്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. വനിതാ സ്പോർട് ജേണലിസ്റ്റായ മായന്തി 2010ലെ ഫിഫ ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ കായികമേളകളിൽ അവതാരകയായിരുന്നു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിലും മായന്തി അവതാരകയായെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരമായ സ്റ്റുവർട്ട് ബിന്നിയാണ് മായന്തിയുടെ ഭർത്താവ്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications