കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ പരമാവധി സീറ്റുകളില്‍ ബ്രാഹ്മണരെ മത്സരിപ്പിക്കാന്‍ മായാവതി.. ദലിത് ബ്രാഹ്മണ കൂട്ട് കെട്ട് ലോകസഭയിലും ആവര്‍ത്തിക്കാന്‍..

  • By Desk
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: ജാതി രാഷ്ട്രീയത്തിന് പേരു കേട്ട ഉത്തര്‍പ്രദേശില്‍ ലോകസഭ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതര്രം വരെയും പോകാന്‍ തയ്യാറാണ് മായാവതി. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിതിന് പുറമേ വോട്ട് പിടിക്കാന്‍ സമുദായങ്ങള്‍ക്ക് പുറകേ ഓടുകയാണ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. ലോകസഭ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ബ്രാഹ്മണര്‍ക്ക് നല്‍കാനൊരുങ്ങുകയാണ് ദളിത് നേതാവ് മായാവതി.

<strong>ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു, സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ശിവസേന</strong>ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു, സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ശിവസേന

ഇത്തവണ ലോകസഭയിലേക്ക് മത്സരിക്കാനും മായാവതി ഇല്ല എന്നാണ് ബിഎസ്പിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. മറ്റ് സമുദായങ്ങളെക്കാള്‍ സീറ്റ് ബ്രാഹ്മണര്‍ക്ക് നല്‍കാന്‍ കാരണം ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാനും മുന്നോക്ക സമുദായത്തിന്റെ വോട്ട് കോണ്‍ഗ്രസിലേക്ക് ചായാതിരിക്കാനും ആണ്.

Mayawati

38 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ബിഎസ്പി 2007ല്‍ വിജയിച്ച ദളിത് ബ്രാഹ്മണ സഖ്യം 2019ലും ആവര്‍ത്തിക്കാനാണ് മായാവതി ശ്രമിക്കുന്നത്. അസംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ മായാവതിയുടെ സഖ്യത്തിനായി.

മുസ്ലീം,ദലിത്, വിഭാഗത്തില്‍ നിന്നുള്ള പിന്തുണയും ഒബിസിയുടെ വോട്ട് സമാജ് വാദിപാര്‍ട്ടിയുമായുള്ള സഖ്യത്തോടെ ഉറപ്പാക്കുകയും ഒപ്പം ബ്രാഹ്മണ വോട്ട് ലക്ഷ്യമിട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും ഉത്തര്‍പ്രദേശില്‍ ജാതി രാഷ്ട്രീയം കളിക്കാന്‍ മായാവതിക്ക് അവസരമൊരുക്കുന്നു. ഇതോടെ ബിജെപിക്കും കോണ്‍ഗ്രസിനും മേല്‍ സമ്പൂര്‍ണ ആധിപത്യം ബിഎസ്പി ഉറപ്പിക്കും.

ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണരും ഠാക്കൂര്‍ വിഭാഗവും തമ്മില്‍ ഉള്ള രാഷ്ട്രീയ വടംവലികള്‍ മുതലാക്കാമെന്നാണ് മായാവതിയുടെ പ്രതീക്ഷ. വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ ഉറപ്പാക്കിയിരിക്കയാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബിഎസ്പി ആറു ബ്രാഹ്മണ സമുദായക്കാരെ ഇറക്കുകയാണ് പാര്‍ട്ടി. ഞായറാഴ്ച്ച മായാവതി പാര്‍ട്ടി നേതാക്കളുമായും എംഎല്‍എമാരുമായും യോഗം ചേര്‍ന്നിരുന്നു. കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ സ്വീകരിച്ച അതേ നയമാണ് എല്ലാ ഇടത്തും ബ്രാഹമ്ണ പ്രീണനത്തിനായി മായാവതി സ്വീകരിക്കുക.

English summary
Mayavati applying 2007 assembly slection strategy in Uttarpradesh that most of the candidates are belongs to Brahmin community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X