കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ നേട്ടത്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാള്‍ക്കെങ്ങനെ മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയും

Google Oneindia Malayalam News

ലക്നൗ:രാജസ്ഥാനിലെ ആള്‍വാറില്‍ ദളിത് യുവതി കൂട്ട ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ മായവതിയുടേത് മുതലക്കണ്ണീരാണെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രിക്ക് രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ. മോദി കളിക്കുന്നത് വൃത്തകെട്ട രാഷ്ട്രീയമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉപക്ഷേിച്ചയാളാണ് മോദി. അങ്ങനെയുള്ളൊരാള്‍ക്ക് എങ്ങനെ മറ്റു സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിച്ചു.

<strong>യുഡിഎഫ് ജയസാധ്യത 15 സീറ്റില്‍, എല്‍ഡിഎഫിന് 5;താമര വിരിയില്ല, അഡ്വ. എ ജയശങ്കറിന്‍റെ വിലയിരുത്തല്‍</strong>യുഡിഎഫ് ജയസാധ്യത 15 സീറ്റില്‍, എല്‍ഡിഎഫിന് 5;താമര വിരിയില്ല, അഡ്വ. എ ജയശങ്കറിന്‍റെ വിലയിരുത്തല്‍

ദളിതരുടെ വിഷയത്തില്‍ മോദി ഇപ്പോള്‍ ഒഴുക്കുന്നതാണ് യതാര്‍ത്ഥ മുതലക്കണ്ണീര്‍. മോദിയുടെ അടുത്തേക്ക് ഭര്‍ത്താക്കന്‍മാര്‍ പോവുന്നത് വിവാഹിതരായ, ബിജെപിയിലെ വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയെ തങ്ങളേയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ചു പോകുമോ എന്നാണ് അവരുടെ പേടിയെന്നും മായാവതി വിമര്‍ശിച്ചു.

<strong> കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്</strong> കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്

ഇക്കാര്യം ബിജെപിയിലെ ചില വനിതാ നേതാക്കള്‍ തന്നോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും മയാവതി അവകാശപ്പെടുന്നു. ആള്‍വാറില്‍ കൂട്ടമാനഭംഗം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍പ്പോലും മൗനം വെടിയാന്‍ മോദി തയ്യാറായില്ല. ഇത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് ഉണ്ടാക്കാനും ദളിത് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു.

mayawati

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യം തകര്‍ക്കുന്നതിന് വൃത്തികെട്ട രാഷ്ട്രീയമാണ് മോദിയും ബിജെപിയും കളിക്കുന്നത്. കൂട്ടുകെട്ട് പിളര്‍ത്തുന്നതിനായി മഹാസഖ്യത്തിലെ നേതാക്കള്‍ക്ക് പണം നല്‍കി സ്വീധിക്കാന്‍ പോലും ശ്രമം നടന്നുവെന്നും മയാവതി ആരോപിച്ചു.

ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയത. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. .

English summary
mayawathi against narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X