കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയെ ആര്‍എസ്എസും കയ്യൊഴിഞ്ഞു; പാഴ് വാഗ്ദാനങ്ങള്‍ ജനരോഷമുണ്ടാക്കിയെന്നും മായാവതി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. മോദി സര്‍ക്കാറിനെ ആര്‍എസ്എസ് കയ്യൊഴിഞ്ഞുവെന്നാണ് മായാവതിയുടെ ഏറ്റവും പുതിയ ആരോപണം. മോദിയുടെ പാഴ് വാഗ്ദാനങ്ങളുണ്ടാക്കിയ ജനരോഷം കാരണം ആര്‍എസ്എസുകാര്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല. ആർഎസുഎസുകാർ പ്രവർത്തിക്കാത്തത് മോദിയേയും ആശങ്കാകുലനാക്കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

<strong>കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി; പുതിയ സഖ്യകക്ഷികള്‍ക്കായി നെട്ടോട്ടം</strong>കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി; പുതിയ സഖ്യകക്ഷികള്‍ക്കായി നെട്ടോട്ടം

കഴിഞ്ഞ ദിവസവും മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി രംഗത്ത് എത്തിയിരുന്നു. രാജസ്ഥാനിലെ ആള്‍വാറില്‍ ദളിത് യുവതി കൂട്ട ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ മായവതിയുടേത് മുതലക്കണ്ണീരാണെന്ന് മോദിയുടെ വിമര്‍ശനമായിരുന്നു ബിഎസ്പി അധ്യക്ഷയെ പ്രകോപിതയാക്കിയത്.

<strong>ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള</strong>ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള

മോദി കളിക്കുന്നത് വൃത്തകെട്ട രാഷ്ട്രീയമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉപക്ഷേിച്ചയാളാണ് മോദി. അങ്ങനെയുള്ളൊരാള്‍ക്ക് എങ്ങനെ മറ്റു സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ദില്ലിയില്‍ ചോദിച്ചു.

mayawathi

ദളിതരുടെ വിഷയത്തില്‍ മോദി ഇപ്പോള്‍ ഒഴുക്കുന്നതാണ് യതാര്‍ത്ഥ മുതലക്കണ്ണീര്‍. മോദിയുടെ അടുത്തേക്ക് ഭര്‍ത്താക്കന്‍മാര്‍ പോവുന്നത് വിവാഹിതരായ, ബിജെപിയിലെ വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയെ തങ്ങളേയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ചു പോകുമോ എന്നാണ് അവരുടെ പേടിയെന്നും മായാവതി വിമര്‍ശിച്ചു.

<strong>ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ " title="ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ "മേഘ സിദ്ധാന്തം" തിരഞ്ഞ ലോകശക്തികള്‍" />ലോകത്തിന് മുന്നില്‍ നാണം കെട്ട് ഇന്ത്യ: മോദിയുടെ "മേഘ സിദ്ധാന്തം" തിരഞ്ഞ ലോകശക്തികള്‍

ഇക്കാര്യം ബിജെപിയിലെ ചില വനിതാ നേതാക്കള്‍ തന്നോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും മയാവതി അവകാശപ്പെടുന്നു. ആള്‍വാറില്‍ കൂട്ടമാനഭംഗം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍പ്പോലും മൗനം വെടിയാന്‍ മോദി തയ്യാറായില്ല. ഇത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് ഉണ്ടാക്കാനും ദളിത് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയായിരുന്നെന്നും ബിഎസ് അധ്യക്ഷ ആരോപിച്ചു.

English summary
mayawathi slams narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X