കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയോട് 'എന്തുകൊണ്ട് ഇത്ര ഉദാരമനസ്‌കത? തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് മായാവതി

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് ഉദാരമനസ്‌കതയെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ 72 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും യോഗി പരസ്യമായി വിലക്ക് ലംഘിക്കുകയാണെന്ന് മായാവതി ആരോപിച്ചു.

<strong>രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗ്, 61 ശതമാനം, ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെപ്പ്!!</strong>രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗ്, 61 ശതമാനം, ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെപ്പ്!!


വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയും ദളിതരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് യോഗി ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് നഗ്നമായ വിലക്ക് ലംഘനമാണ്. എന്നിട്ടും കമ്മീഷന്‍ യോഗിയോട് ഉദാര സമീപനമാണ് കാണിക്കുന്നത്. ഇതെന്തു കൊണ്ടാണെന്ന് മായാവതി ചോദിച്ചു.

Mayawati

'ഇത്തരത്തിലുള്ള പക്ഷപാതിത്വം ബിജെപി നേതാക്കളോട് തുടരാനാണ് കമ്മീഷന്റെ ഭാവമെങ്കില്‍ സുഗമമായ തിരഞ്ഞെടുപ്പ് സാധ്യമാവില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്തായിരുന്നു അതേ അവസ്ഥയാണ് ഇന്ന് ബിജെപിക്ക്. കര്‍ഷകരും മുസ്ലീങ്ങളും ദളിതരും പാവപ്പെട്ടവരും ഇന്ന് മോദിക്കെതിരാണെന്നും മായാവതി പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണരംഗത്ത് 72 മണിക്കൂറിന്റെ വിലക്കാണ് യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയത്. സമാനമായ കാരണം ഉന്നയിച്ച് മായാവതിക്ക് 48 മണിക്കൂറിന്റെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമിടയില്‍ തന്റെ വോട്ട് വിഭജിക്കരുതെന്ന് മുസ്ലീം സമുദായത്തോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മായാവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് റദ്ദാക്കാന്‍ മായാവതി നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.

ഇത്തവണത്തെ ദേശീയ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനും അജിത്ത് സിംഗിനും എതിരായാണ് മായാവതി മത്സരിക്കുന്നത്.ഉത്തര്‍പ്രദേശിലെ 80 പാര്‍ലമെന്റ് സീറ്റുകളില്‍ എട്ട് സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Mayawati accuses Yogi of violating EC ban on canvassing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X