Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ തിടുക്കം കാണിച്ചിരുന്നെങ്കില്‍ നന്നായേനെ; കേന്ദ്രത്തിനെതിരെ മായാവതി

ദില്ലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബിഎസ്പി അധ്യക്ഷ മായാവതി. നിയമം പാസാക്കിയെടുക്കാന്‍ കാണിച്ച തിടുക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേയെന്ന് മായാവതി പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു മായാവതിയുടെ വിമര്‍ശനം.

mayawatinew

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും തടയുന്നതിനാണ് ഇത്ര ധൃതിപ്പെട്ട് നിയമങ്ങള്‍ പാസാക്കിയിരുന്നതെങ്കില്‍ നല്ല കാര്യമായിരുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തെഴുതിയ കൊണ്ട് മാത്രം എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നില്ലെന്നും മായാവതി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്നത്. പുതിയ നിയമ പ്രകാരം പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം ലഭിക്കും. ഹിന്ദു, പാഴ്സി, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ മതര്‍ക്കാണ് പൗരത്വം ലഭിക്കുക.

ഇതിനോടകം കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നിയമം നടപ്പാക്കില്ലെന്നു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+