കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍, ആര്‍എസ്എസ് പോലും കയ്യൊഴിഞ്ഞു; മോദിക്കെതിരെ മായാവതി

  • By S Swetha
Google Oneindia Malayalam News

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി വീണ്ടും രംഗത്ത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും മുങ്ങുന്ന കപ്പലാണ്, ഇതിന് തെളിവാണ് അവരുടെ പ്രത്യയശാസ്ത്ര ഉപദേശകരായ ആര്‍എസ്എസ് പോലും കയ്യൊഴിഞ്ഞതെന്നും മായാവതി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

ബിജെപി 300 സീറ്റ് നേടും, എന്‍ഡിഎ 300 ന് മേല്‍, പ്രവചനം നടത്തിയ പ്രൊഫസറെ പുറത്താക്കിബിജെപി 300 സീറ്റ് നേടും, എന്‍ഡിഎ 300 ന് മേല്‍, പ്രവചനം നടത്തിയ പ്രൊഫസറെ പുറത്താക്കി

'വോട്ടെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ ജനരോഷം മൂലം ആര്‍എസ്എസുകാര്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയില്ല, മോദിയുടെ പെട്ടെന്നുള്ള ക്ഷോഭത്തിന് കാരണം ഇതാണ്. മായാവതി കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ ക്ഷേമചിന്തയ്ക്ക് അനുസൃതമായി രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു ശുദ്ധനായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്നും ട്വീറ്റുകളുടെ പരമ്പരയില്‍ മായാവതി പറഞ്ഞു.

modi-mayawati-1

ദളിതരോടുള്ള സ്‌നേഹം നാടകമാണെന്നും രാഷ്ട്രീയത്തിന് വേണ്ടി സ്വന്തം കുടുംബം ഉപേക്ഷിച്ചുവെന്നുമുള്ള മായാവതിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് പുതിയ ആക്രമണം. മായാവതിയുടെ ഈ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുപ്രവര്‍ത്തകയ്ക്കുള്ള ഒരു യോഗ്യതയും മായാവതിക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ രാഷ്ട്രീയക്കാരുടെ ക്ഷേത്ര സന്ദര്‍ശനം ഫാഷനായി മാറിയിരിക്കുകയാണെന്ന് മായാവതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ വിലക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും ഉജ്ജയിനിയിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ പ്രസ്താവന.


രാജസ്ഥാനിലെ അല്‍വാറില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രിയും മായാവതിയും തമ്മില്‍ ഞായറാഴ്ച വാക്കേറ്റമുണ്ടായി. ബിഎസ്പി നേതാവ് മായാവതിയുടെത് മുതലക്കണ്ണീര്‍ ആണെന്നും ദളിതരെ സംരക്ഷിക്കുന്നവരാണെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ബലാത്സംഗത്തില്‍ പോലും പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം രാജി വെക്കണമെന്നും ഇതിന് മറുപടിയായി മായാവതി ആവശ്യപ്പെട്ടു.

English summary
Mayawati against Modi government on failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X