കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ആ നിയമം ദുരുപയോഗം ചെയ്യുന്നു... എന്തൊക്കെയോ മറച്ചുവെക്കുന്നു, രൂക്ഷ വിമര്‍ശനവുമായി മായാവതി

Google Oneindia Malayalam News

ലഖ്‌നൗ: സോന്‍ഭദ്രയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷമായി പ്രതികരിച്ച് മായാവതി. സെക്ഷന്‍ 144 ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് മായാവതി ആരോപിച്ചു. സോന്‍ഭദ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ അവിടേക്ക് ആര്‍ക്കും വരാന്‍ സാധിക്കാതെയായിരിക്കുകയാണ്. ഇത് എന്തൊക്കെയോ മറച്ചുവെക്കാനാണെന്ന് മായാവതി ആരോപിച്ചു. പത്ത് പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ പ്രത്യാഘാതങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നതായും മായാവതി പറയുന്നു.

1

സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധി അടക്കമുള്ള നിരവധി പ്രതിപക്ഷ നേതാക്കളെ സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പോലീസ് തടഞ്ഞ് വെച്ചിരിക്കുകയാണ്. പ്രിയങ്കയെ തടഞ്ഞതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുന്നതില്‍ നിന്ന് നേതൃത്വം വിലക്കിയിരുന്നു. സര്‍ക്കാര്‍ നിരോധനാജ്ഞ കൊണ്ടുവന്നത് പ്രതിഷേധത്തെ ഭയന്നാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സോന്‍ഭദ്രയിലെ ആ കുടുംബങ്ങളെ കാണുവാന്‍ ഒരാളെ പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും മായാവതി പറഞ്ഞു.

ബിഎസ്പി എല്ലാ അംഗങ്ങളോടും സംഭവസ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മായാവതി പറഞ്ഞു. പ്രശ്‌നങ്ങള്‍ നേരിടുന്ന എല്ലാ കുടുംബങ്ങളെയും നേരിട്ടെത്തി സഹായിക്കാനാണ് നിര്‍ദേശിച്ചത്. സര്‍ക്കാരിന്റെ ഇടപെടല്‍ മോശമായത് കൊണ്ട് ഇത്ര വലിയൊരു കൂട്ടക്കൊല നടന്നതെന്ന് മായാവതി ആരോപിച്ചു. സോന്‍ഭദ്രയിലെ ആദിവാസികള്‍ക്കെതിരെ ചൂഷണവും അതിക്രമവുമാണ് നടക്കുന്നത്. അവരുടെ ഭൂമിയില്‍ നിന്ന് ആദിവാസികളെ ആട്ടിയോടുകയാണ്. ഇപ്പോള്‍ അവരെ കൂട്ടക്കൊല ചെയ്യാനും തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും മായാവതി പറഞ്ഞു.

അതേസമയം സോന്‍ഭദ്രയില്‍ ഗ്രാമത്തലവനെ പിന്തുണയ്ക്കുന്നവരും ഗോണ്ട് ആദിവാസികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ഇതുവരെ 29 പേരെ അറസ്റ്റ് ചെയ്‌തെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ബിഎസ്പി സര്‍ക്കാരിന്റെ കാലത്ത് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ ഇക്കാര്യത്തില്‍ ആശങ്കയിലാണെന്നും മായാവതി പറഞ്ഞു. എല്ലാ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും, അത് കുറ്റകൃത്യമാണോയെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ആവശ്യമാണോ? ആദിത്യ താക്കറെയുടെ മറുപടി ഇങ്ങനെമഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ആവശ്യമാണോ? ആദിത്യ താക്കറെയുടെ മറുപടി ഇങ്ങനെ

English summary
mayawati against up government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X