കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയുടെ വലംകൈ പ്രവര്‍ത്തിച്ചത് ബിജെപിക്ക് വേണ്ടി; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Google Oneindia Malayalam News

Recommended Video

cmsvideo
മായാവതിയുടെ വലംകൈ പ്രവര്‍ത്തിച്ചത് ബിജെപിക്ക് വേണ്ടി

ദില്ലി: മുതിര്‍ന്ന ബിഎസ്പി നേതാവ് രാംവീര്‍ ഉപാധ്യായയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ വലംകൈ എന്ന് അറിയപ്പെടുന്ന നേതാവാണ് ഇദ്ദേഹം. മുന്‍ ഊര്‍ജ വകുപ്പ് മന്ത്രിയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് ആരോപണം. ഉത്തര്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയായിരുന്നു രാംവീര്‍ ഉപാധ്യായ. നിയമസഭയില്‍ ബിഎസ്പിയുടെ ചീഫ് വിപ്പാണ് ഉപാധ്യായ. ഈ സ്ഥാനവും തെറിച്ചു. എന്നാല്‍ സാദാബാദ് എംഎല്‍എ പദവിയില്‍ ഇദ്ദേഹം തുടരും.

My

മായാവതി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിജെപിക്ക് അനുകൂലമായി നീങ്ങുമോ എന്ന് പല കോണുകളില്‍ നിന്നും ചോദ്യം ഉയരവെയാണ് ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന പേരില്‍ മുതിര്‍ന്ന നേതാവിനെ അവര്‍ പുറത്താക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലം ബിജെപിക്ക് അനുകൂലമായ സാഹചര്യത്തില്‍ ദില്ലിയില്‍ സോണിയാ ഗാന്ധിയുമായി നടത്താന്‍ തീരുമാനിച്ച ചര്‍ച്ചയില്‍ നിന്ന് മായാവതി പിന്‍മാറിയിരുന്നു. ഇതാണ് അവര്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കില്ലേ എന്ന സംശയം ബലപ്പെടാന്‍ കാരണം. എന്നാല്‍ പുതിയ നടപടി അവര്‍ ബിജെപി വിരുദ്ധ ചേരിയില്‍ തന്നെ നിലയുറപ്പിക്കുമെന്നതിന്റെ സൂചനയാണ്.

അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം; എംബസിക്കടുത്ത്, സായുധ സംഘം സംഘടിച്ചു, ഇറാനെന്ന് യുഎസ്അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം; എംബസിക്കടുത്ത്, സായുധ സംഘം സംഘടിച്ചു, ഇറാനെന്ന് യുഎസ്

ഗുരുതരമായ ആരോപണമാണ് ഉപാധ്യായക്കെതിരെ ഉയര്‍ന്നത്. അലിഗഡ്, ഫത്തേപൂര്‍ സിക്രി, ഹത്രാസ് എന്നീ മണ്ഡലങ്ങളില്‍ ബിഎസ്പിക്കെതിരെ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥികളെ ഉപാധ്യായ സഹായിച്ചുവെന്നാണ് ആരോപണം. ജനറല്‍ സെക്രട്ടറി മേവ ലാല്‍ ഗൗതം തന്നെയാണ് കത്ത് വഴി ഇക്കാര്യം മായാവതി അറിയിച്ചത്. ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...

ഫത്തേപൂര്‍ സിക്രിയില്‍ ഉപാധ്യായയുടെ ഭാര്യ സീമയെ മല്‍സരിപ്പിക്കാന്‍ ബിഎസ്പി തീരുമാനിച്ചിരുന്നു. എന്നാല്‍ അവര്‍ മല്‍സരിക്കുന്നില്ല എന്ന് അറിയിച്ചു. തുടര്‍ന്നാണ് ഉപാധ്യായ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരം പുറത്തുവന്നത്. ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് ബബ്ബാറും ബിജെപി സ്ഥാനാര്‍ഥി രാജ് കുമാര്‍ ചാഹാറുമായിരുന്നു.

English summary
Mayawati Close Aide Supports BJP Candidates in UP; Sacks from the BSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X