കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ്ങ് യന്ത്രങ്ങളെ കുറിച്ചായിരുന്നു യോഗമെങ്കില്‍ പങ്കെടുത്തിരുന്നേനെ; മായാവതി

  • By
Google Oneindia Malayalam News

ലഖ്നൗ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യപരവമല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് നടത്തിയ സര്‍വ്വ കക്ഷിയോഗത്തില്‍ നിന്ന് മായാവതി വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

mayawatinew-

ജനാധിപത്യ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ഒരിക്കലും ഒരു ബാധ്യത ആകരുത്. ചെലവിന്‍റെയോ പാഴ് ചെലവിന്‍റെയോ കണ്ണുകളിലൂടെ തിരഞ്ഞെടുപ്പിനെ കാണരുതെന്നും മായാവതി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതല്ല നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. മറിച്ച് വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ആവശ്യം. അതിന് വേണ്ടി തങ്ങള്‍ പോരാട്ടം തുടരുമെന്നും മായാവതി പറഞ്ഞു.

<strong>പ്രവാസിയുടെ ആത്മഹത്യ: 'നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?', വൈറല്‍ കുറിപ്പ്</strong>പ്രവാസിയുടെ ആത്മഹത്യ: 'നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?', വൈറല്‍ കുറിപ്പ്

ഇവിഎം യന്ത്രങ്ങളെ കുറിച്ചുള്ള പരാതികളില്‍ നിന്ന് രാജ്യത്തിന്‍റെ ശ്രദ്ധതിരിക്കാനാണ് പുതിയ ആശവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. വോട്ടിങ്ങ് യന്ത്രങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വ്വ കക്ഷി യോഗം വിളിച്ചിരുന്നതെങ്കില്‍ താന്‍ പങ്കെടുക്കുമായിരുന്നു. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളില്‍ നിന്ന് ശ്രദ്ധമാറ്റാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞു.

<strong>വിമത നീക്കത്തിന് ചരടുവലിക്കുന്നത് സിദ്ധരാമയ്യ? അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കളും</strong>വിമത നീക്കത്തിന് ചരടുവലിക്കുന്നത് സിദ്ധരാമയ്യ? അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കളും

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയം ബിജെപി ഉയര്‍ത്തുന്നുണ്ട് .എന്നാല്‍ ബിജെപിയുടെ ഈ ആവശ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കുകയാണ്. ഇന്ന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് മായാവതിയെ കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ഡിഎംകെയുടെ സ്റ്റാലിൻ എന്നിവര്‍ പങ്കെടുത്തിരുന്നില്ല.

<strong>രണ്ട് ദിവസത്തിനിടെ 2 എംഎല്‍എയും 24 കൗണ്‍സിലര്‍മാരും ബിജെപിയില്‍!! അന്തംവിട്ട് മമത</strong>രണ്ട് ദിവസത്തിനിടെ 2 എംഎല്‍എയും 24 കൗണ്‍സിലര്‍മാരും ബിജെപിയില്‍!! അന്തംവിട്ട് മമത

English summary
Mayawati criticize One nation one election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X