• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ

ബെംഗളൂരു: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കര്‍ണാടകത്തില്‍ ഇന്ന് സഭ വിണ്ടും ചേരും. ഇന്ന് തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിശ്വാസപ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ് നടത്തുമോയെന്ന കാര്യത്തിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വിമതരെ മടക്കികൊണ്ടുവരാനുള്ള അവസാനവട്ട നീക്കങ്ങള്‍ ഭരണകക്ഷി കാമ്പില്‍ സജീവമായിരുന്നു. അതേസമയം മുംബൈയില്‍ തുടരുന്ന എംഎല്‍എമാരെ ബന്ധപ്പെടാന്‍ പോലും കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

കര്‍'നാടകം' തുണച്ചാല്‍ ബിജെപിക്ക് 'രണ്ടുണ്ട്' കാര്യം!! പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല

അതിനിടെ സഖ്യസര്‍ക്കാരിന് നേരിയ ആശ്വാസമായിരിക്കുകയാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ ഇടപെടല്‍. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് ബിഎസ്പി എംഎല്‍എയോട് നിര്‍ദ്ദേശിച്ച മായാവതി ഞായറാഴ്ച രാത്രിയോടെ തന്‍റെ നിലപാട് തിരുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ

ആദ്യം പിന്‍മാറ്റം

ആദ്യം പിന്‍മാറ്റം

വിമതരെ മടക്കി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഭരണകക്ഷി കാമ്പില്‍ സജീവമാക്കുമ്പോഴായിരുന്നു സര്‍ക്കാരിനെ ഞെട്ടിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് സഭയിലെ ഏക ബിഎസ്പി എംഎല്‍എ മഹേഷ് വ്യക്തമാക്കി.ത്. പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി തന്നോട് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് മഹേഷ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മഹേഷ് സഭയില്‍ എത്തിയിരുന്നില്ല. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അംഗമാണ് മഹേഷ്.

അപേക്ഷിച്ച് ദേവഗൗഡ

അപേക്ഷിച്ച് ദേവഗൗഡ

എന്നാല്‍ എംഎല്‍എയുടെ നിലപാട് മാറ്റത്തോടെ പ്രതിസന്ധിയിലായ ഭരണകക്ഷി നേതൃത്വം മായാവതിയെ ബന്ധപ്പെട്ടു. ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ വിഷയത്തില്‍ ഇടപെടുകയായിരുന്നു. അദ്ദേഹം മുന്‍ ജെഡിഎസ് ജനറല്‍ സെക്രട്ടറിയും നിലവിലെ ബിഎസ്പി എംപിയുമായ ഡാനിഷ് അലിയെ ബന്ധപ്പെട്ടു. പാര്‍ട്ടി തിരുമാനം മാറ്റണമെന്നും സര്‍ക്കാരിനെ രക്ഷിക്കണമെന്നും ദേവഗൗഡ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡാനിഷ് ദില്ലിയില്‍ മായാവതിയുടെ വസതിയില്‍ എത്തി ദേവഗൗഡയുടെ ആവശ്യം അറിയിക്കുകയായിരുന്നു. ഇതോടെയാണ് മായാവതി നിലപാട് മാറ്റിയത്.

ബെംഗളൂരുവിലേക്ക് ദൂതന്‍

ബെംഗളൂരുവിലേക്ക് ദൂതന്‍

മഹേഷ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ഉറപ്പാക്കാന്‍ മറ്റൊരു ബിഎസ്പി നേതാവിനേയും മായാവതി ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ബിഎസ്പിയും ജെഡിഎസും സഖ്യത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനിടെ വിമതരെ മടക്കി കൊണ്ടുവരാനുള്ള അവസാന വട്ട ശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്ന് ജെഡിഎസ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുമാരസ്വാമിക്ക് പകരം കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ , ജി പരമേശ്വര, ഡികെ ശിവകുമാര്‍ എന്നിവരില്‍ ആരെങ്കിലും മന്ത്രി പദം ഏറ്റെടുക്കാന്‍ ദള്‍ സമ്മതം അറിയിച്ചെന്നാണ് വിവരം.

സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതിയിലേക്ക്

എന്നാല്‍ തങ്ങള്‍ മടങ്ങി വരില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് മുംബൈയില്‍ തുടരുന്ന വിമതര്‍.

അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങിയില്ലേങ്കില്‍ വിമതരെ അയോഗ്യരാക്കാനാണ് ഭരണപക്ഷത്തിന്‍റെ നീക്കം. വിപ്പില്‍ വ്യക്തത തേടിയുള്ള കോണ്‍ഗ്രസിന്‍റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് ഭരണപക്ഷത്തിന്‍റെ പ്രതീക്ഷ. വിപ് സംബന്ധിച്ച് വിധിയില്‍ വ്യക്തത ഉണ്ടായാല്‍ വിമതരെ അയോഗ്യരാക്കാനുള്ള നടപടിയും നാളെ ഉണ്ടായേക്കും. അതിനിടെ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും എച്ച് നാഗേഷും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

സഖ്യ സര്‍ക്കാരിന് ഇരുട്ടടി!! പണി വന്നത് മായാവതി വഴി! പാലം വലിച്ച് ബിഎസ്പി എംഎല്‍എ

നെഞ്ചിടിപ്പേറ്റി കർണാടക.. കുമാരസ്വാമി സർക്കാരിന്റെ വിധി ഇന്നറിയാം! രണ്ട് വിമതർ സുപ്രീം കോടതിയിലേക്ക്

English summary
Mayawati directed BSP MLA to vote in support of Karnataka Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more