കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിഎസ്പി എക്‌സിക്യൂട്ടീവ് മായാവതി പിരിച്ചുവിട്ടു, മാറ്റങ്ങള്‍ ഇങ്ങനെ, കാരണം ഇതാണ്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ബിഎസ്പി എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ട് മായാവതി. സംസ്ഥാനത്ത് എംഎല്‍എമാരുടെ കൂറുമാറ്റത്തെ തുടര്‍ന്നാണ് മായാവതിയുടെ നീക്കം. കഴിഞ്ഞ ദിവസം ബിഎസ്പിയുടെ ആറ് എംഎല്‍എമാരും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെതിരെ മായാവതി നിലപാട് കടുപ്പിച്ചിരുന്നു. കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിക്കേണ്ടി വരുമെന്ന സൂചന അവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

1

അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബിഎസ്പി എംഎല്‍എമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും, കോണ്‍ഗ്രസ് അവരെ നിര്‍ബന്ധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. തല്‍ക്കാലം മായാവതി ഈ മറുപടിയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും കൈവിട്ട് പോയത് സംസ്ഥാന സമിതിയുടെ പോരായ്മയായിട്ടാണ് മായാവതി കാണുന്നത്.

ദേശീയ കണ്‍വീനര്‍ രാംജി ഗൗതമിനും, മുന്‍ രാജ്യസഭാ എംപി മങ്കദ് അലിക്കും രാജസ്ഥാന്‍ ഘടകത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ ഭഗവാന്‍ സിംഗിനാണ് സംസ്ഥാനത്തിന്റെ ചുമതല. ഇവരോട് രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിഎസ്പിയുടെ ശ്രമമെന്ന് വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമോ എന്ന കാര്യത്തിലും മായാവതി വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം സംസ്ഥാനത്തെ എക്‌സിക്യൂട്ടീവിനെ പൂര്‍ണമായും പിരിച്ചുവിട്ടതായി ഭഗവാന്‍ സിംഗ് വ്യക്തമാക്കി. മായാവതിയുടെ നിര്‍ദേശങ്ങള്‍ പ്രകാരണമാണ് ഇത് നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് ബിഎസ്പിയുടെ സംസ്ഥാന തല യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എംഎല്‍എമാരെ പിന്തുണയ്ക്കുന്നവരും പാര്‍ട്ടി വിടുമെന്ന് സൂചനയുണ്ട്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സമിതിയില്‍ മാറ്റം കൊണ്ടുവരാന്‍ മായാവതി തീരുമാനിച്ചത്.

ഹൗഡി മോദിയില്‍ ട്രംപിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെ, പിന്നാലെ കശ്മീരില്‍ മധ്യസ്ഥത, മറുപടി ഇങ്ങനെഹൗഡി മോദിയില്‍ ട്രംപിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെ, പിന്നാലെ കശ്മീരില്‍ മധ്യസ്ഥത, മറുപടി ഇങ്ങനെ

English summary
mayawati dissolves rajasthan bsp executive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X