കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; കലിതുള്ളി മായാവതി, ചതിയന്‍മാരോട് പൊറുക്കില്ല

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ബിജെപി ഉള്‍പ്പടേയുള്ള മറ്റ് പാര്‍ട്ടികളിലേക്ക് കൂടുമാറുന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളായി പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് നേരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്ന് പുറത്തുവന്നത്.

സംസ്ഥാനത്തെ 6 ബിഎസ്പി എംഎല്‍എമാരില്‍ 6 പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയായിരുന്നു അത്. രാജേന്ദ്ര ഗുഡ, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീന, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേരിയ എന്നിവരായിരുന്നു ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ദീര്‍ഘ നാളത്തെ നീക്കം

ദീര്‍ഘ നാളത്തെ നീക്കം

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ ദീര്‍ഘ നാളായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു എംഎല്‍എമാരുടെ കൂടുമാറ്റം. നിയമസഭാ സ്പീക്കറെ കണ്ട എംഎല്‍എമാര്‍ തങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് കാണിച്ച് കത്ത് നല്‍കുകയായിരുന്നു. വര്‍ഗീയതയ്ക്കെതിരെ പോരാടുന്നതിനും സംസ്ഥാന സര്‍ക്കാറിന്‍റെ സ്ഥിരതക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നായിരുന്നു എംഎല്‍എമാരുടെ പ്രതികരണം.

മായാവതിയുടെ പ്രതികരണം

മായാവതിയുടെ പ്രതികരണം

സംഭവത്തില്‍ കോണ്‍ഗ്രസിനും എംഎല്‍എമാര്‍ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചത്. ചതിയന്‍മാര്‍ എന്നാണ് എംഎല്‍എമാരേയും കോണ്‍ഗ്രസിനേയും മായാവതി വിശേഷിപ്പിച്ചത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടി, ബി.എസ്.പി എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചുകൊണ്ട് വിശ്വാസവഞ്ചനയും ചതിയും ഒരിക്കല്‍ കൂടി നടത്തിയിരിക്കുകയാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.

ട്വിറ്ററില്‍

ട്വിറ്ററില്‍

കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ബി ആര്‍ അംബേദ്കറിനും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും എതിരാണ്. അതിനാലാണ് അംബേദ്കറിന് രാജ്യത്തെ ആദ്യത്തെ നിയമമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഒരിക്കലും ഒരു ഭാരതരത്‌ന ബഹുമതി നല്‍കിയില്ല, അത് ദു:ഖകരവും ലജ്ജാകരവുമാണെന്നും മയാവതി ട്വിറ്ററില്‍ കുറിച്ചു.

ദ്രോഹിച്ചുകൊണ്ടിരിക്കുന്നു

ദ്രോഹിച്ചുകൊണ്ടിരിക്കുന്നു

അവരുടെ കടുത്ത എതിരാളികളോട് പോരാടുന്നതിന് പകരം കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ എല്ലായ്‌പ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും മായാവതി ട്വീറ്റ് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള എംഎല്‍എമാരുടെ തീരുമാനം തികച്ചും സ്വകാര്യമാണെന്നും കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു സമ്മര്‍ദ്ദവും അവരുടെ മേല്‍ ഉണ്ടായിരുന്നില്ലെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.

ഗെഹ്ലോട്ടിന്‍റെ മറുപടി

ഗെഹ്ലോട്ടിന്‍റെ മറുപടി

കോണ്‍ഗ്രസ് ബിജെപിയെപ്പോലെയല്ല. ആറ് ബിഎസ്പി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം അവരുടേതായിരുന്നു, അതില്‍ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല. അവര്‍ കൂട്ടായി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളില്‍ ആരും ബിഎസ്പി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

സഭയില്‍

സഭയില്‍

അതേസമയം, ആറ് ബിഎസ്പി എംഎല്‍എമാര്‍ കൂടിയെത്തിയതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം 118 ആയി ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 99 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ച്. പിന്നീട് ഒരു ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗബലം 100 തികച്ചു. സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്ന 12 സ്വതന്ത്ര എംഎല്‍എമാരും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നലെയാണ് ബിഎസ്പി എംല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 മന്‍മോഹന്‍ സിങ് നയിക്കും, പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലറങ്ങും; പ്രതിപക്ഷ കക്ഷികളേയും അണിനിരത്തും മന്‍മോഹന്‍ സിങ് നയിക്കും, പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലറങ്ങും; പ്രതിപക്ഷ കക്ഷികളേയും അണിനിരത്തും

ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്; ലീഗുകാരെ പറ്റിക്കുന്നത് പോലെ സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുത്ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്; ലീഗുകാരെ പറ്റിക്കുന്നത് പോലെ സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുത്

English summary
mayawati fumes at congress as all 6 rajasthan mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X