കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പിക്ക് ഉഗ്രന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ക്ഷുഭിതയായി മായാവതി, പിന്തുണയില്ലെന്ന് ഭീഷണി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിഎസ്പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോണ്‍ഗ്രസ് നീക്കം. ബിഎസ്പിയുടെ ശക്തനായ സ്ഥാനാര്‍ഥി പാര്‍ട്ടി അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ബിഎസ്പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ടിരിക്കുന്നത്. സംഭവത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബിഎസ്പി അധ്യക്ഷ മായാവതി, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ബിഎസ്പിയെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ മല്‍സരിക്കുന്ന ഗുണ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി ലോകന്ദ്രസിങ് രജ്പുതാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലം

ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലം

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഏറെ കാലമായി ജയിച്ചുവരുന്ന മണ്ഡലമാണ് ഗുണ. ഇവിടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. എന്നാല്‍ കോണ്‍ഗ്രസിനെതിരായ നീക്കത്തിന്റെ ഭാഗമായിട്ടാണ് ബിഎസ്പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.

ബിഎസ്പിയുടെ ശക്തനായ യുവ നേതാവ്

ബിഎസ്പിയുടെ ശക്തനായ യുവ നേതാവ്

ബിഎസ്പിയുടെ ശക്തനായ യുവ നേതാവ് ലോകേന്ദ്രസിങ് രജ്പുതിനെയാണ് മായാവതി ഗുണയില്‍ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

ലോകേന്ദ്രയ്ക്ക് അതൃപ്തി

ലോകേന്ദ്രയ്ക്ക് അതൃപ്തി

ബിഎസ്പിയുടെ നയങ്ങളില്‍ ലോകേന്ദ്രയ്ക്ക് അതൃപ്തിയുണ്ടെന്നാണ് പുതിയ വിവരങ്ങള്‍. ഇക്കാര്യം അദ്ദേഹം ചില അടുപ്പക്കാരോട് പറയുകയും ചെയ്തിരുന്നുവത്രെ. തുടര്‍ന്നാണ് കോണ്‍ഗ്രസ് നീക്കം ശക്തമാക്കിയതും അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നതും.

മധ്യപ്രദേശിലും സഖ്യം

മധ്യപ്രദേശിലും സഖ്യം

ഉത്തര്‍ പ്രദേശിലെ പോലെ മധ്യപ്രദേശിലും എസ്പി-ബിഎസ്പി സഖ്യമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

ബലാഘഡ്, തിക്രി, ഖുജ്‌റാവോ സീറ്റുകളില്‍ മാത്രമാണ് എസ്പി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. ബാക്കി മണ്ഡലങ്ങളിലെല്ലാം ബിഎസ്പിയാണ് സഖ്യത്തെ പ്രതിനിധീകരിക്കുന്നത്. ഗുണയിലെ സ്ഥാനാര്‍ഥി ബിഎസ്പി വിട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.

നിരവധി പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്

നിരവധി പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്

ഒട്ടേറെ അനുയായികളുള്ള നേതാവാണ് ലോകേന്ദ്രസിങ്. ഇദ്ദേഹത്തിന് പിന്നാലെ നിരവധി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യമാണ് ബിഎസ്പി അധ്യക്ഷ മായാവാതിയെ ചൊടിപ്പിച്ചിരിക്കുന്നത്.

മായാവതിയുടെ ഭീഷണി

മായാവതിയുടെ ഭീഷണി

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ബിഎസ്പി പിന്തുണ നല്‍കുന്നുണ്ട്. നിരുപാധിക പിന്തുണയാണ് നല്‍കുന്നത്. പുതിയ സാഹചര്യത്തില്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് മായാവതി.

ബലം പ്രയോഗിച്ചു

ബലം പ്രയോഗിച്ചു

കോണ്‍ഗ്രസ് നേതാക്കള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് മായാവതി ആരോപിച്ചു. ശക്തി കാണിച്ച് തങ്ങളുടെ പ്രവര്‍ത്തകരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ കോണ്‍ഗ്രസിലെത്തിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തുന്നു.

നിയമസഭയിലെ അംഗബലം

നിയമസഭയിലെ അംഗബലം

230 അംഗ നിയമസഭയാണ് മധ്യപ്രദേശില്‍. 116 സീറ്റ് ലഭിച്ചവര്‍ക്ക് ഭരിക്കാം. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് 113 സീറ്റാണ് ലഭിച്ചത്. ബിഎസ്പിയുടെ രണ്ട്, എസ്പിയുടെ ഒന്ന്, നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ഭരണം.

 ഭരണം വീഴുമോ?

ഭരണം വീഴുമോ?

ബിഎസ്പി പിന്തുണ പിന്‍വലിച്ചാല്‍ ഭരണം വീഴില്ല. പക്ഷേ, സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം 118 ആയി കുറയും. എസ്പിയും പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാരിന് പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ സ്വതന്ത്രര്‍ ഏത് സമയവും പിന്തുണ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജെപിക്ക് 109 സീറ്റുകളാണുള്ളത്.

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ

അധികാര ദുര്‍വിനയോഗത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയാണെന്ന് മയാവതി പറയുന്നു. യുപിയില്‍ ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നനും അവര്‍ പറയുന്നു. മഹാസഖ്യത്തിന് വോട്ട ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ബിജെപിയെ സഹായിക്കാനാണെന്നും മായാവതി പറഞ്ഞു.

കോണ്‍ഗ്രസിന്റെ രഹസ്യധാരണ വിജയം കാണുമെന്ന് റിപ്പോര്‍ട്ട്; വോട്ടുകള്‍ ചിതറില്ല, വിശദവിവരം പുറത്ത്കോണ്‍ഗ്രസിന്റെ രഹസ്യധാരണ വിജയം കാണുമെന്ന് റിപ്പോര്‍ട്ട്; വോട്ടുകള്‍ ചിതറില്ല, വിശദവിവരം പുറത്ത്

English summary
BSP Guna Candidate Lokendra Singh Rajput joins Congress in presence of Jyotiraditya Scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X